‘പട്ടണത്തില്‍ ഭൂത’ത്തിന്റെ രണ്ടാംഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ ചോദിച്ചതായി സംവിധായകന്‍ ജോണി ആന്റണി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, November 13, 2018

‘പട്ടണത്തില്‍ ഭൂത’ത്തിന്റെ രണ്ടാംഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ ചോദിച്ചതായി സംവിധായകന്‍ ജോണി ആന്റണി

ഇ വാർത്ത | evartha
‘പട്ടണത്തില്‍ ഭൂത’ത്തിന്റെ രണ്ടാംഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ ചോദിച്ചതായി സംവിധായകന്‍ ജോണി ആന്റണി

മെഗാസ്റ്റാറിന്റെ താരപരിവേഷമില്ലാത്ത എറെ കൗതുകവും ചിരിയും നിറയ്ക്കുന്ന ഒരു കഥാപാത്രമായി മമ്മൂട്ടി എത്തിയ സിനിമയായിരുന്നു ഇൗ പട്ടണത്തിൽ ഭൂതം. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായിക. ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

കോമഡി ഫാന്റസി വിഭാഗത്തില്‍ പെടുന്ന ‘പട്ടണത്തില്‍ ഭൂത’ത്തിന്റെ രണ്ടാംഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ തന്നോട് ചോദിച്ചതായി ജോണി ആന്റണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇപ്പോഴും ചാനല്‍ റേറ്റിംഗില്‍ മുന്നിലുള്ള സിനിമയാണ് ‘പട്ടണത്തില്‍ ഭൂത’മെന്നും അദ്ദേഹം പറയുന്നു. ചിത്രം റിലീസ് ചെയ്തത് ജൂലൈയിലെ ഒരു മഴക്കാലത്തായിരുന്നു.

മലബാറിലൊക്കെ നല്ല മഴയുള്ള സമയത്താണ്. എങ്കിലും തരക്കേടില്ലാത്ത ഷെയര്‍ ലഭിച്ചിട്ടുണ്ട് സിനിമയ്ക്ക്.ഈയിടെ മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് ഭൂതത്തിന് ഒരു രണ്ടാംഭാഗം ആലോചിച്ചാലോ എന്ന്. അപ്പോള്‍ അത്രയ്ക്ക് ആവേശമുണ്ട് മമ്മൂക്കയ്ക്ക്’, അദ്ദേഹം വെളിപ്പെടുത്തി.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages