ഇ വാർത്ത | evartha
കുറ്റിയാടിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അക്രമത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഹര്‍ത്താല്‍ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ചതില്‍ തുടങ്ങിയ സംഭവവികാസങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment