ഇ വാർത്ത | evartha
അമ്പത് വയസില്‍ താഴെയുള്ള സ്ത്രീ എത്തിയെന്ന് സംശയം; സന്നിധാനത്ത് പ്രതിഷേധം
ശബരിമല ദർശനത്തിനു യുവതിയെത്തിയെന്ന സംശയത്തിൽ സന്നിധാനത്തു പ്രതിഷേധം. വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ ഭക്തര്‍ പാഞ്ഞടുത്തു. ശരണംവിളിയുമായി പ്രതിഷേധക്കാര്‍ അവര്‍ക്കുചുറ്റും കൂടി. സ്ത്രീക്കുനേരെ കയ്യേറ്റശ്രമവും, പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തൃശൂർ സ്വദേശി ലളിതയാണ് എത്തിയതെന്നും ഇവർക്ക് 50 വയസ്സ് പിന്നിട്ടതാണെന്നും പൊലീസ് അറിയിച്ചു.
പൊലീസ് സംരക്ഷണത്തിൽ ഇവർ സമീപത്തെ ആശുപത്രിയിലേക്കു പോയി. സന്നിധാനം പൊലീസ് സ്റ്റേഷനുമുന്നിൽ നേരിയ സംഘർഷമുണ്ടായി. മകന്റെ കുട്ടിക്ക് ചോറൂണു നടത്താനാണു സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോടു പറഞ്ഞു. 52 വയസ്സാണ് പ്രായം. പമ്പയിൽനിന്നും നടപ്പന്തലിൽനിന്നും പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം നടന്നതെന്ന് ലളിത പറഞ്ഞു. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment