ഇ വാർത്ത | evartha
‘മാപ്പ് കയ്യില്‍വച്ചാല്‍ മതി; 25,000 അടച്ചിട്ടു പോയാമതി’; ശോഭ സുരേന്ദ്രനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
ശബരിമല വിഷയത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിടേണ്ടി വന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തേച്ചൊട്ടിച്ച് ട്രോളര്‍മാര്‍. ” മുതലും പശിലയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കലക്കിക്കൊടുത്തിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജഡ്ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.
ഇതൊരു ചെറിയ കളിയല്ല എന്നൊക്കെയുള്ള ശോഭ സുരേന്ദ്രന്റെ ഹിറ്റ് ഡയലോഗുകളൊക്കെ ചേർത്ത് വച്ചാണ് ട്രോൾ മേളം. പല രൂപത്തിലും ഭാവത്തിലും ആശയത്തിലും ഹൈക്കോടിയുടെ പിഴ ഇൗടാക്കിയ വിധി വാഴുകയാണ്. നല്ല ശോഭയുടെ പിഴയെന്ന് ഒരുകൂട്ടര്‍ കളിയാക്കുന്നു.
ശബരിമലയിലെ പൊലീസ് നടപടി ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ഈടാക്കാൻ ഉത്തരവിട്ടത്. 25000 രൂപയാണ് പിഴയായി കോടതിയിൽ കെട്ടി വയ്ക്കേണ്ടത്. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകുന്നതിനായാണ് നടപടിയെന്ന് കോടതിയും വ്യക്തമാക്കിയതോടെ അഭിഭാഷകന്‍ കോടതിയിൽ മാപ്പുപറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.






No comments:
Post a Comment