ഇ വാർത്ത | evartha
30 ഹിന്ദുക്കളുള്ള വാര്‍ഡില്‍ ബിജെപിക്ക് 12 വോട്ട് കിട്ടിയത് വാര്‍ത്തയോ; മാധ്യമങ്ങള്‍ക്ക് മനസാക്ഷിയുണ്ടോ?: ശ്രീധരന്‍ പിള്ള
ശബരിമല ഉള്‍പ്പെടുന്ന നാലുജില്ലകളിലും തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയെന്നും ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താണ് ശ്രീധരന്‍ പിള്ള ശബരിമല സമരത്തിന്റെ നേട്ടം വ്യക്തമാക്കിയത്.
30 ഹിന്ദുക്കള്‍ മാത്രമുള്ള വാര്‍ഡില്‍ ബിജെപിക്ക് 12 വോട്ട് കിട്ടിയത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് മനസാക്ഷിയുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവച്ച ചരിത്രം ബിജെപിക്കില്ല. ശബരിമല കര്‍മസമിതി എവിടെ സമരം നടത്തിയാലും പിന്തുണയ്ക്കും.
സമരം നിര്‍ത്തിവച്ചു എന്ന് ഏതെങ്കലും ബിജെപിക്കാരന്‍ സൂചന നല്‍കിയെന്നെങ്കിലും തെളിയിച്ചാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കാം_ശ്രീധരന്‍ പിള്ള സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരവേദിയില്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment