ഹോര്‍ലിക്‌സ് ഇനി ഹിന്ദുസ്ഥാന്‍ യുണിലിവറിന്;സ്വന്തമാക്കിയത് 31,700 കോടിയുടെ ഇടപാടിലൂടെ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, December 3, 2018

ഹോര്‍ലിക്‌സ് ഇനി ഹിന്ദുസ്ഥാന്‍ യുണിലിവറിന്;സ്വന്തമാക്കിയത് 31,700 കോടിയുടെ ഇടപാടിലൂടെ

ഇ വാർത്ത | evartha
ഹോര്‍ലിക്‌സ് ഇനി ഹിന്ദുസ്ഥാന്‍ യുണിലിവറിന്;സ്വന്തമാക്കിയത് 31,700 കോടിയുടെ ഇടപാടിലൂടെ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി. ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള നിരവധി ഉത്പന്നങ്ങള്‍ നിർമ്മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ഗ്ലാക്‌സോ.

31,700 കോടി രൂപയുടതാണ് ഇടപാട്. കണ്‍സ്യൂമര്‍ ഉത്പന്നമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഇടപാടെന്ന് ഇതിനെ വിശേഷിപ്പിക്കാം.ഇടപാട് പ്രകാരം ഗ്ലാക്‌സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഓഹരികൾ 4 : 39 എന്ന അനുപാതത്തില്‍ ഓഹരി ലഭിക്കും.

ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ വാമ്‌സ് ലി കഴിഞ്ഞ മാര്‍ച്ചില്‍തന്നെ അറിയിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages