പത്തു ദിവസമായി ഒളിവിലായിരുന്ന ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, December 1, 2018

പത്തു ദിവസമായി ഒളിവിലായിരുന്ന ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഇ വാർത്ത | evartha
പത്തു ദിവസമായി ഒളിവിലായിരുന്ന ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ചെന്ന കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ അറസ്റ്റില്‍. എംഎല്‍എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്, യു. പ്രതിഭ, ആര്‍ ബാലകൃഷ്ണപിളള എന്നിവരെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് കേസ്.

കൊട്ടാരക്കര എംഎല്‍എ അഡ്വ. അയിഷാ പോറ്റിയുടെ പരാതിയെ തുടര്‍ന്നാണ് പുനലൂരില്‍ നിന്ന് സോമനെ കസ്റ്റഡിയില്‍ എടുത്തത്. സോമനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ പത്തു ദിവസമായി ഒളിവിലായിരുന്നു. ഇന്ന് രാവിലെ പുനലൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് സോമനെ അറസ്റ്റ് ചെയ്തത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നിലയ്ക്കലില്‍ അറസ്റ്റിലായ ദിവസം കൊട്ടാരക്കര നഗരത്തില്‍ നടന്ന ദേശീയപാത ഉപരോധത്തിനിടയിലെ പ്രസംഗത്തിലാണ് വയക്കല്‍ സോമന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊട്ടാരക്കര ബാറിലെ അഭിഭാഷകനാണ് വയക്കല്‍ സോമന്‍.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages