ഇ വാർത്ത | evartha
രണ്‍ബീറുമായുളള പ്രണയ തകര്‍ച്ച അനുഗ്രഹമായി തോന്നുന്നുവെന്ന് കത്രീന കൈഫ്
ബോളിവുഡില്‍ ഒരു കാലത്ത് ചൂടുപിടിച്ച വാര്‍ത്തയായിരുന്നു കത്രീന കൈഫ് റണ്‍ബീര്‍ കപൂര്‍ പ്രണയം. തന്റെ ആദ്യ ചിത്രമായ സാവരിയ പുറത്തിറങ്ങിയതിന് ശേഷം റണ്‍ബീര്‍ നടി ദീപിക പദുക്കോണുമായി പ്രണയത്തിലായിരുന്നു. ഓം ശാന്തി ഓമിലൂടെ ദീപികയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സമയത്താണ് ഇരുവരും പ്രണയബദ്ധരാകുന്നത്. പക്ഷേ 2013 ല്‍ തുടങ്ങിയ കത്രീനയുമായുള്ള ബന്ധം 2016 ല്‍ അവസാനിച്ചു.
രണ്‍ബീറുമായുളള പ്രണയ തകര്‍ച്ച രണ്ട് വര്‍ഷത്തിനു ശേഷം തിരികെ നോക്കുമ്പോള്‍ ഒരു അനുഗ്രഹമായി തോന്നുന്നുവെന്ന് കത്രീന പറയുന്നു. കഠിനമായിരുന്നു ആ ദിനങ്ങള്‍. പ്രണയത്തകര്‍ച്ചയില്‍ നിന്ന് ഞാന്‍ പഠിച്ചത് ഒരുപാട് പാഠങ്ങളായിരുന്നു. മറ്റൊരാളില്‍ നാം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ സ്വയം നോക്കാന്‍ നമ്മള്‍ മറുന്നു പോകും- കത്രീന പറയുന്നു.
ഇപ്പോഴാണ് ഞാന്‍ എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ആ പ്രണയത്തകര്‍ച്ച നല്ലതിനാണെന്ന് ഇപ്പോള്‍ തോന്നുന്നു കത്രീന പ്രതികരിച്ചു. ആലിയ ഭട്ടുമായുളള രണ്‍ബീറിന്റെ ബന്ധമാണ് കത്രീനയുമായുളള ബന്ധം തകര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുന്നതെങ്കില്‍ ആലിയ ആകട്ടെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലായിരുന്നു.
പ്രണയവും പ്രണയ പരാജയവുമെല്ലാം രണ്‍ബീറിനെ സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അല്ല. ബി ടൗണിലെ പല സുന്ദരികളും രണ്‍ബീറിന്റെ പ്രണയം കൊതിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ആലിയ ഭട്ടുമായി താന്‍ പ്രണയത്തിലാണെന്നായിരുന്നു രണ്‍ബീറിന്റെ പ്രഖ്യാപനം. ദീപിക പദുക്കോണായിരുന്നു രണ്‍ബീറിന്റെ ആദ്യ കാമുകി.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment