കൊച്ചിയില്‍ പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, December 5, 2018

കൊച്ചിയില്‍ പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു

ഇ വാർത്ത | evartha
കൊച്ചിയില്‍ പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു

ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയായ പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണു സംഭവം. പാറാവുനിന്ന പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിനുശേഷം സ്റ്റേഷനില്‍നിന്നു ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം.

പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണില്‍, രാത്രിയിലെ ഭക്ഷണത്തിനായി നല്‍കിയ കറി ഒഴിച്ചാണ് ഓടിക്കളഞ്ഞത്. എറണാകുളം ബ്രോഡ്‌വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages