‘അന്നുകാലത്ത് മീ ടു ഉണ്ടായിരുന്നെങ്കില്‍ പല നടിമാരും അയാള്‍ക്കെതിരെ പറഞ്ഞേനെ’; വെളിപ്പെടുത്തലുമായി നടി ഷീല - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

‘അന്നുകാലത്ത് മീ ടു ഉണ്ടായിരുന്നെങ്കില്‍ പല നടിമാരും അയാള്‍ക്കെതിരെ പറഞ്ഞേനെ’; വെളിപ്പെടുത്തലുമായി നടി ഷീല

ഇ വാർത്ത | evartha
‘അന്നുകാലത്ത് മീ ടു ഉണ്ടായിരുന്നെങ്കില്‍ പല നടിമാരും അയാള്‍ക്കെതിരെ പറഞ്ഞേനെ’; വെളിപ്പെടുത്തലുമായി നടി ഷീല

അടൂര്‍ ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നടി ഷീലയും രംഗത്ത്. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം, ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്.

ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെയെന്നും ഷീല വ്യക്തമാക്കി. ന്യൂസ് 18 കേരളവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്നും ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍ എന്നും ഷീല അഭിമുഖത്തില്‍ വ്യക്തമാക്കി. കുറച്ചു നാളുകള്‍ക്ക് മുമ്പ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന് കെപിഎസി ലളിതയും വെളിപ്പെടുത്തിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages