ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം; ഹിന്ദു യുവതികള്‍ ഒരു കാരണവശാലും മുസ്ലിം പുരുഷന്‍മാരെ വിവാഹം കഴിക്കരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, December 5, 2018

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം; ഹിന്ദു യുവതികള്‍ ഒരു കാരണവശാലും മുസ്ലിം പുരുഷന്‍മാരെ വിവാഹം കഴിക്കരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ്

ഇ വാർത്ത | evartha
ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണം; ഹിന്ദു യുവതികള്‍ ഒരു കാരണവശാലും മുസ്ലിം പുരുഷന്‍മാരെ വിവാഹം കഴിക്കരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ്

അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി മാറാതിരിക്കുന്നതിന് ഹിന്ദു യുവതികള്‍ ഒരു കാരണവശാലും മറ്റു മതക്കാരെ, വിശേഷിച്ച് മുസ്ലിം പുരുഷന്‍മാരെ വിവാഹം കഴിക്കരുതെന്നു ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷി (ഭയ്യാജി ജോഷി). ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുകയും അവരുടെ കുടുംബം ഉണ്ടാക്കുകയും വേണം.

ആര്‍എസ്എസ് ഒരിക്കലും മുസ്ലിം വിരുദ്ധരല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനം മുസ്ലീങ്ങൾക്കെതിരെയുള്ളതല്ല. ഹിന്ദുക്കളെപ്പോലെതന്നെ ഇന്ത്യയുടെ മക്കളാണ് മുസ്ലിങ്ങളും. എന്നാല്‍, മുസ്ലിം അധിനിവേശം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് ആര്‍എസ്എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുന്നതിന് സ്വയംസേവകരുടെ എണ്ണം ഇനിയും വര്‍ധിക്കേണ്ടതുണ്ടെന്നും അദ്ദേഹ പറഞ്ഞു. ആര്‍എസ്എസില്‍ ചേര്‍ന്ന് സാമൂഹ്യ സേവനം ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നുണ്ട്.. പാവപ്പെട്ടവരുടയും ദളിതരുടെയും ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടുതലായി ശ്രമിക്കേണ്ടതുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages