ഇ വാർത്ത | evartha
‘ഒടിയന്റെ ക്ലൈമാക്‌സ് മരണമാസ്, ആരാധകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പ്’
മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. റിലീസിംഗ് തിയതി അടുക്കും തോറും ആരാധകരുടെ ആകാംക്ഷയും പ്രതീക്ഷകളും വാനോളം ഉയരുകയാണ്. ഇപ്പോഴിതാ ഒടിയന്റെ ക്ലൈമാക്‌സ് ആരാധകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ സാം സിഎസ്.
വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം സി എസ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമോരുക്കന്നതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. ഒടിയന്റെ ക്ലൈമാക്‌സ് ബിജിഎം ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. മരണ മാസ് ക്ലൈമാക്‌സ് ആണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നത്. ആ ക്ലൈമാക്‌സിനു സംഗീതം ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍.
മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും ഒടിയന്റേത് _ സാം പറഞ്ഞു. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് സാം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സാം സി എസ് ഒരുക്കിയ ഒടിയന്‍ തീം മ്യൂസിക് ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment