ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും

ഇ വാർത്ത | evartha
ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും. എക്‌സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് വിലകുറയുക. പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് എക്‌സൈസ് തീരുവ മുമ്പ് കൂട്ടിയത്. നിരക്ക് കുറച്ച തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.

പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്ന് ശനിഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് ഞായറാഴ്ചയെ നിലവില്‍ വരു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages