പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റിൽ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, December 4, 2018

പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റിൽ

ഇ വാർത്ത | evartha
പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റിൽ

ചെന്നൈ വില്ലിവാക്കം ജഗനാഥന്‍ തെരുവിലാണ് സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരിയെ മാധവരം പൊലീസ് സ്റ്റേഷനിലെ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ വാസു ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീ‍ഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ തല്ലിച്ചതയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, പൊലീസെത്തി എസ്ഐയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുത്തില്ല. പൊലീസുകാർ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിനാൽ പരാതി നൽകാൻ ഇവർ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോക്സോ ചുമത്തുകയും ചെയ്തു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages