പ്രമുഖരുടെ പേരില്‍ യുഎഇയില്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് അധികൃതര്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, December 5, 2018

പ്രമുഖരുടെ പേരില്‍ യുഎഇയില്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് അധികൃതര്‍

ഇ വാർത്ത | evartha
പ്രമുഖരുടെ പേരില്‍ യുഎഇയില്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് അധികൃതര്‍

സമൂഹമാധ്യമങ്ങള്‍, എസ്എംഎസ് എന്നിവ വഴിയുമുള്ള തട്ടിപ്പിനെതിരെ വീണ്ടും മുന്നറിയിപ്പുമായി യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള പരിപാടിയെക്കുറിച്ച് വിവരിച്ച ശേഷം ഫോണിലേക്ക് വരുന്ന കോഡ് അയച്ചു തരാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം എത്തുന്നത്. എന്നാല്‍, ഈ കോഡ് നല്‍കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭ്യമാവും. അവര്‍ക്ക് എളുപ്പത്തില്‍ പണം തട്ടാനും ഭീഷണിപ്പെടുത്താനും സാധിക്കും.

ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ മറുപടി നല്‍കാതെ അവഗണിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചെന്ന തരത്തിലും ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പ്രധാനമായും സമൂഹ മാധ്യമങ്ങള്‍ വഴിയും വാട്‌സാപ്പ് വഴിയുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages