“മുഖ്യമന്ത്രി സഭ തടസപ്പെടുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി”;ആരോപണമുന്നയിച്ച്‌ രമേശ് ചെന്നിത്തല - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, December 3, 2018

“മുഖ്യമന്ത്രി സഭ തടസപ്പെടുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി”;ആരോപണമുന്നയിച്ച്‌ രമേശ് ചെന്നിത്തല

ഇ വാർത്ത | evartha
“മുഖ്യമന്ത്രി സഭ തടസപ്പെടുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി”;ആരോപണമുന്നയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു. സഭ നടത്തരുതെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് കണ്ടു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്താന്‍ തീരുമാനിച്ചത്. മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയത്. മുഖ്യമന്ത്രി പെരുമാറിയത് പാര്‍ട്ടി സെക്രട്ടറിയെ പോലെയെന്നും ചെന്നിത്തല പറഞ്ഞു.

നാലാം ദിവസവും നിയമസഭാ പിരിഞ്ഞിരുന്നു. മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. ഇതിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസം പ്രതിപക്ഷം ഉന്നയിച്ച ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages