ഇ വാർത്ത | evartha
എത്ര സമരങ്ങള്‍ ചെയ്തിട്ടാണ് മാറ് മറക്കാന്‍ സമ്മതിച്ചത്; അതുപോലെ ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകും: നടി ഷീല
തിരുവനന്തപുരം: ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യകാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍.
വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബ്ലൗസ് ഇടാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. എന്നുവച്ച് നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞത്.
വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. അത് എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകും. ചരിത്രത്തിലെ ഭാഗമാകാന്‍ ഇപ്പോള്‍ ശബരിമലയിലേക്കില്ലെന്നും ഷീല പറഞ്ഞു.
കടപ്പാട്: ന്യൂസ് 18 കേരളം
"സ്ത്രീകൾ കയറും കയറിയിരിക്കും"- പറയുന്നത് ഷീല
"സ്ത്രീകൾ കയറും കയറിയിരിക്കും"- പറയുന്നത് ഷീല #varikalkkidayil
Posted by News18 Kerala on Saturday, December 1, 2018
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment