സേതുലക്ഷ്മിയുടെ മകന് സാന്ത്വന സ്പര്‍ശവുമായി നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, December 4, 2018

സേതുലക്ഷ്മിയുടെ മകന് സാന്ത്വന സ്പര്‍ശവുമായി നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍

ഇ വാർത്ത | evartha
സേതുലക്ഷ്മിയുടെ മകന് സാന്ത്വന സ്പര്‍ശവുമായി നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍

രണ്ടു വൃക്കകളും തകരാറിലായ സീരിയല്‍ സിനിമാതാരം സേതുലക്ഷ്മിയുടെ മകന് സാന്ത്വനവുമായി നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍. പത്തു വര്‍ഷത്തിലേറെയായി സേതുലക്ഷമിയുടെ മകന്‍ കിഷോര്‍ വൃക്ക തകരാറിലായി ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവക്കുക മാത്രമാണ് ഏക പോംവഴി എന്നാല്‍ അതിനുള്ള ഭാരിച്ച ചെലവും വീട്ടുചെലവുകളും ഒരുമിച്ചു കൊണ്ടുപോകാന്‍ തന്റെ വരുമാനം കൊണ്ട് കഴിയില്ലെന്ന് സേതു ലക്ഷമി പറഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പാപ്പ, ആടുപുലിയാട്ടം തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവും സാമൂഹിക പ്രവര്‍ത്തകനുമായ നൗഷാദ് ആലത്തുര്‍ സേതുലക്ഷമിയുടെ മകന്റെ ചികിത്സാ ചെലവിലേക്ക് ഇന്നലെ 25000 രൂപ ധനസഹായം നല്‍കി. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വൈറല്‍ 2019’ എന്ന ചിത്രത്തിലേക്ക് ഒരു മികച്ച വേഷവും അദ്ദേഹം സേതുലക്ഷ്മിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages