മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി. രമേശ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, December 1, 2018

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി. രമേശ്

ഇ വാർത്ത | evartha
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി. രമേശ്

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ബിജെപി വഴിതടയല്‍ സമരം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും. ശബരിമലയില്‍ തെറ്റ് പറ്റി എന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും എം.ടി രമേശ് പറഞ്ഞു.

സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടി വരും. കേന്ദ്ര നേതാക്കള്‍ ശബരിമലയില്‍ എത്തുന്നതോടെ സമരത്തിന് ദേശീയ പരിപ്രേക്ഷമുണ്ടാകും. ഹൈക്കോടതി കമ്മീഷന്‍ വന്നാലും ആചാരം സംരക്ഷിക്കാന്‍ ഭക്തരുണ്ടാകും. ഭക്തരെ ബി ജെ പി പിന്തുണക്കുമെന്നും എം.ടി രമേശ് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages