താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേയ്ക്ക്? - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, September 29, 2018

താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേയ്ക്ക്?

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനോട്‌ വിയോജിപ്പ് പ്രകടിപ്പിച്ച്‌ പാര്‍ട്ടിയില്‍നിന്നും രാജിവച്ച താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലെയ്ക്കെന്ന് സൂചന. 19 വര്‍ഷം എന്‍സിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും പവാറിന്‍റെ അടുത്ത കൂട്ടാളിയുമായ താരിഖ് അന്‍വര്‍, റാഫേല്‍ ഇടപാടില്‍ ശരത് പവാര്‍ മോദിയെ പിന്തുണച്ചതിനാണ് പാര്‍ട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവച്ചത്.

ബിഹാറിലെ കതിഹാറില്‍ നിന്നുള്ള എം.പിയാണ് താരിഖ് അന്‍വര്‍. എന്നാല്‍ എന്‍സിപിയില്‍നിന്നും രാജിവച്ച താരിഖ് അന്‍വറിനെ സ്വീകരിക്കാന്‍ ഇരുകൈകളും നീട്ടിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. എന്നാല്‍ 19 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ താരിഖ് അന്‍വര്‍ ഇതുവരെ ഒന്നും സൂചിപ്പിച്ചിട്ടില്ല.

താരിഖ് അന്‍വര്‍ കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനം എന്നും കോണ്‍ഗ്രസില്‍തന്നെയാണെന്നും കോണ്‍ഗ്രസ്‌ നേതാവ് പ്രേംചന്ദ് മിശ്ര അഭിപ്രായപ്പെട്ടു. കൂടാതെ, കുറച്ച് ദിവസത്തിനകം അദ്ദേഹം സോണിയഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

The post താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേയ്ക്ക്? appeared first on FUTURELINE.



No comments:

Post a Comment

Pages