ഇന്ത്യൻ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘപരിവാർ നേതാവ് അഴിയെണ്ണും; ഐപിസി 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പത്തനംതിട്ട പോലീസ് മേധാവിക്ക് പരാതി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

ഇന്ത്യൻ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘപരിവാർ നേതാവ് അഴിയെണ്ണും; ഐപിസി 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പത്തനംതിട്ട പോലീസ് മേധാവിക്ക് പരാതി

https://www.hubstore.in/


പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച സംഘപരിവാർ നേതാവ് അഴിയെണ്ണും. കുമ്പഴയിൽ കഴിഞ്ഞ ദിവസം നടന്ന നാമ ജപ ഘോഷയാത്രയ്ക്കിടെയാണു ജില്ലയിലെ പ്രമുഖ സംഘപരിവാര്‍ പ്രവർത്തകനും അഭിഭാഷക പരിഷത്‌ ജില്ലാ പ്രസിഡന്റുമായ മുരളീധരൻ ഉണ്ണിത്താൻ ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച്‌ സംസാരിച്ചത്‌. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് മുൻപാകെ ആർ സാബു നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

“ഇന്ത്യൻ ഭരണഘടന എഴുതിയിരിക്കുന്നത് കോട്ടിട്ട കുറച്ച് സായിപ്പന്മാർ ആണെന്നും 14 ശതമാനം ജനങ്ങൾ മാത്രം വോട്ടവകാശമുള്ള കാലത്താണ് ഈ പണ്ടാരം നമ്മുടെ തലയിൽ അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും ഇത് ചുട്ട് എരിക്കേണ്ട കാലം കഴിഞ്ഞു ഒരു സംശയവും വേണ്ട
ഇത് ചുടുന്ന കാലം വരും” എന്ന് ആക്രോശിച്ചുകൊണ്ട് ജനകൂട്ടത്തിൽ രാജ്യത്തിനും ഭരണഘടനക്കും എതിരെ കലാപം സൃഷ്ടിക്കാനും അതിലൂടെ രാജ്യദ്രോഹപരമായ കുറ്റം ചെയ്യുന്നതിനും സംഘപരിവാർ നേതാവ് ഉത്തമബോധ്യത്തോടെ കൂടി പ്രവർത്തിച്ചു എന്നും പരാതിൽ പറയുന്നു. അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരമുള്ള കുറ്റം എതിർകക്ഷി ചെയ്തിരിക്കുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ നിർണ്ണയിക്കാനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള വകുപ്പാണ് 124 എ. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാന് ശിക്ഷ.

The post ഇന്ത്യൻ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘപരിവാർ നേതാവ് അഴിയെണ്ണും; ഐപിസി 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പത്തനംതിട്ട പോലീസ് മേധാവിക്ക് പരാതി appeared first on News truth.


No comments:

Post a Comment

Pages