മൊബൈലില്‍ നമ്പര്‍ തെറ്റി വിളിച്ച് യുവതിയുമായി പ്രണയത്തിലായി; നേരിട്ട് കണ്ടപ്പോള്‍ കാമുകന് 15ഉം കാമുകിക്ക് 60ഉം പ്രായം! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 20, 2018

മൊബൈലില്‍ നമ്പര്‍ തെറ്റി വിളിച്ച് യുവതിയുമായി പ്രണയത്തിലായി; നേരിട്ട് കണ്ടപ്പോള്‍ കാമുകന് 15ഉം കാമുകിക്ക് 60ഉം പ്രായം!

https://www.hubstore.in/

മൊബൈലില്‍ നമ്പര്‍ തെറ്റി വിളിച്ച് യുവതിയുമായി പ്രണയത്തിലായ യുവാവിന് എട്ടിന്റെ പണി. യുവതിയുമായി യുവാവിന്റെ വിളികളുടെ എണ്ണവും ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. ഒരുമാസം പിന്നിട്ടപ്പോഴേയ്ക്കും പ്രണയം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. തമ്മില്‍ കാണാന്‍ ധൃതിയായി. തമ്മില്‍ സംസാരിച്ച ഇവര്‍ പ്രായമോ മറ്റു വിവരങ്ങളോ പരസ്പരം വെളിപ്പെടുത്തിയിട്ടില്ല.

ആസ്സാമിലെ ഗോള്‍പാര ജില്ലയില്‍ നിന്നും സുക്കുവാജര്‍ ഗ്രാമത്തിലെത്തിയ യുവാവ് തന്റെ പ്രണയിനിയെ കണ്ട് തകര്‍ന്നു പോയി. അവര്‍ക്ക് അറുപത് വയസ്സുണ്ടായിരുന്നു! കാമുകന് പതിനഞ്ചും! ചുരുക്കിപ്പറഞ്ഞാല്‍ കാമുകിക്ക് കാമുകന്റെ മുത്തശ്ശിയുടെ പ്രായം. തകര്‍ന്നുപോയി എന്നല്ലാതെ വേറെന്ത് പറയാന്‍. രണ്ട് പേരുടെയും അവസ്ഥ ഒന്നു തന്നെയായിരുന്നു. എന്നാല്‍ പ്രണയമറിഞ്ഞ വീട്ടുകാര്‍ പറയുന്നത് കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ്. ഇവരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധം.

ആണ്‍കുട്ടിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സുഹൃത്തായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല. കാമുകന് എങ്ങനെയെങ്കിലും ഈ പ്രണയത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നേ ഉള്ളൂ. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചതായി ഗുവാഹത്തിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ നിര്‍മല്‍ ദേകാ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ചാല്‍ ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കാം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പിച്ചതായും പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ അവകാശ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അങ്ങനെ വിവാഹം നടന്നാല്‍ അത് 2006 ലെ ശിശു സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ നിര്‍ബന്ധിച്ച് വിവാഹം നടത്തുന്നു എന്ന കാര്യത്തില്‍ ഔദ്യോ?ഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നു.

No comments:

Post a Comment

Pages