2019 ലേ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന്; അമിത് ഷാ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

2019 ലേ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന്; അമിത് ഷാ

https://www.hubstore.in/


ഭോപ്പാല്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന് അമിത് ഷാ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 230 സീറ്റുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 28 നാണ് നടക്കുന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

‘മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്‍കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. 2018 ല്‍ നിയമസഭയിലേക്കും 2019 ല്‍ ലോക്‌സഭയിലേക്കും നിങ്ങള്‍ ബി.ജെ.പിയെതെരഞ്ഞെടുക്കുകയാണങ്കില്‍ ഈ രാജ്യത്തെ എല്ലാ നുഴഞ്ഞുകയറ്റുക്കാരായ കുടിയേറ്റക്കാരെയും ഞങ്ങള്‍ നാടുകടത്തും.’

ആസാമില്‍ തങ്ങള്‍ 40 ലക്ഷത്തോളം കുടിയേറ്റക്കാരെ കണ്ടെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും ദിഗ് വിജയ് സിംഗും ചോദിച്ചത് അവര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തോ എന്നാണ്. കോണ്‍ഗ്രസും, എസ്.പിയും, ബി.എസ്.പിയും വോട്ട് ബാങ്കാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ബി.ജെ.പി രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം പാകിസ്താനിയായ അദ്വാനിയേയും, ബംഗ്ലാദേശിയായ ബിപ്ലബ് കുമാറിനേയും, ബര്‍മ്മൻ കാരനായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയേയും കുടിയേറ്റക്കാരാണ് ഇവരെയും ബിജെപി അധികാരത്തിൽ ഏറിയാൽ നാടുകടത്തുമോ എന്ന ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

The post 2019 ലേ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന്; അമിത് ഷാ appeared first on News truth.


No comments:

Post a Comment

Pages