വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ… - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ…

വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ…

ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പിൽ കീരിയും പാമ്പും പോലെ കടിച്ചു കീറുന്നവരായിരുന്നു പേർളിയും സാബുമോനും. ഒരുപാട് തവണ ഇവർ ബിഗ്‌ബോസ് വീട്ടിനുള്ളിൽ പരസ്‌പരം പോരടിച്ചിട്ടുണ്ട്. പേർളിയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഇഷ്ടപെടാതിരുന്ന സാബുമോൻ അതിനെതിരെ തുറന്നടിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ പേർളിയെ കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി സാബുമോൻ രംഗത്തെത്തിയിരിക്കുകയാണ്.

പേർളി – ശ്രീനിഷ് പ്രണയം വെറും കള്ളമാണെന്ന് ബിഗ്‌ബോസ് വീട്ടിനുള്ളിൽ പറഞ്ഞിരുന്ന ആളുകളിൽ ഒരാളായിരുന്നു സാബുമോൻ. ഗെയിം ജയിക്കാൻ വേണ്ടിയുള്ള വെറും നാടകമാണ് ഈ പ്രണയമെന്ന് സാബുമോൻ പറഞ്ഞിരുന്നു. എന്നാൽ ആ വാക്കുകൾ ഇപ്പോൾ സാബുമോൻ തിരിച്ചെടുത്തിരിക്കുകയാണ്. താൻ അന്നവരെ കുറിച്ച് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് സാബുമോൻ പറയുന്നത്. അവരുടെ പ്രണയം സത്യമാണെന്ന് തനിക്കിപ്പോൾ ബോധ്യമായെന്ന് പറയുന്ന സാബുമോൻ പേർളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനും മറന്നില്ല.

ബിഗ്‌ബോസ് മലയാളത്തിൽ വിജയി ആയത് സാബുമോൻ ആണെങ്കിലും ഒരുപാട് ആരാധകരെ സൃഷ്ടിച്ചത് പേർളിയും ശ്രീനിഷുമായിരുന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെ തീയതി കുറിക്കാനുള്ള തിരക്കിലാണ് ഇരുവരും. വിവാഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേർന്ന സാബുമോൻ വിവാഹത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.

Sabumon about Pearle and Sreenish

 

The post വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ… appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages