ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്!!

https://www.hubstore.in/

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. രാജ്യത്ത് പട്ടിണി രൂക്ഷമാണെന്ന സൂചനയാണ് ആഗോള ദാരിദ്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ബാല്യങ്ങള്‍ കടുത്ത ആരോഗ്യ ശോഷണമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാകിസ്താന്‍ ഒഴികെയുള്ള ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്ക് മുന്നിലാണുള്ളത്.

2014 ല്‍ ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 55-ാമതായിരുന്നു.2016 ല്‍ 97 ലേക്ക് താഴ്ന്നു. 2017 ല്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമത് എത്തി. ഇപ്പോള്‍ മൂന്നു സ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെട്ട് 103 ല്‍ എത്തിയിരിക്കുകയാണ്.ഇന്ത്യയില്‍ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000ല്‍ ആകെ കുട്ടികളില്‍ 17.1 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 21 ശതമാനമായാണ് വര്‍ധിച്ചത്.

The post ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്!! appeared first on FUTURELINE.

No comments:

Post a Comment

Pages