പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന വാര്‍ത്തകള്‍ സത്യമല്ല: അത് ചെന്നൈയില്‍ സെറ്റിട്ടതെന്ന് നടി സുധ ചന്ദ്രന്‍..!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന വാര്‍ത്തകള്‍ സത്യമല്ല: അത് ചെന്നൈയില്‍ സെറ്റിട്ടതെന്ന് നടി സുധ ചന്ദ്രന്‍..!!

https://www.hubstore.in/

1986ല്‍ ചിത്രീകരിച്ച ‘നമ്പിനോര്‍ കെടുവതില്ലൈ’ എന്ന ചിത്രത്തിനുവേണ്ടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന വാര്‍ത്ത സത്യമല്ലെന്ന് നടി സുധ ചന്ദ്രന്‍. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നാണ് അവര്‍ പറഞ്ഞത്.

വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സുധ ചന്ദ്രന്റെ പ്രതികരണം. ചിത്രത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നതെന്നാണ് സുധ പറയുന്നത്.

അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റുവും വലിയ ആഗ്രഹമാണ്. എന്നാല്‍ കോടതി വിധിയുടെ പേരില്‍ ആചാരങ്ങളെ നിഷേധിക്കാന്‍ ഒരുക്കമല്ല. ഇപ്പോള്‍ 52 വയസായി. അയ്യപ്പനെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. നമ്പിനോര്‍ കെടുവതില്ലൈ എന്ന ചിത്രത്തിനുവേണ്ടി യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍, അനു, വടിവുകരസി, മനോരമ എന്നിവര്‍ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.

The post പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തെന്ന വാര്‍ത്തകള്‍ സത്യമല്ല: അത് ചെന്നൈയില്‍ സെറ്റിട്ടതെന്ന് നടി സുധ ചന്ദ്രന്‍..!! appeared first on FUTURELINE.

No comments:

Post a Comment

Pages