കണ്ണൂര്‍: കണ്ണൂരിൽ കോൺഗ്രസിൽ വീണ്ടും കൂട്ടരാജി.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംഘപരിവാർ അനുകൂല നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്ക്. ശ്രീകണ്ഠപുരത്ത് 21 കുടുംബങ്ങൾ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് സി പി ഐ എമ്മിൽ ചേർന്നത്. കെ. സുധാകരൻ ആർഎസ്എസിന് ആളെകൂട്ടി കൊടുക്കുന്നുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ കുടുംബസമ്മേതം പാർട്ടി വിടുന്നത്.
നാട് പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും സ്ത്രീസമൂഹത്തിന്റെ മുന്നേറ്റത്തെ തകർക്കുവാനുള്ള ശ്രമത്തിലാണ് ബിജെപിയും ആർഎസ‌്എസ്സുമെന്ന‌് ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് വിട്ട് വന്നവർക്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇപി. ബിജെപിക്കാർ ഇപ്പോഴും ശിലായുഗത്തിലാണ് ജീവിക്കുന്നത്. നാടിന്റെ പുരോഗതിയെ പിന്നോട്ടു കൊണ്ടുപോകുന്ന നീക്കമാണ് നടത്തുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിന്റെ ഭാഗമായി തെരുവിൽ കൊലവിളി നടത്തി ആർഎസ്എസ‌് പ്രകടനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നു. അതിന് കൂട്ടായി കോൺഗ്രസുകാരും പ്രവർത്തിക്കുന്നു. കോൺഗ്രസ് പ്രവർത്തകരെ നേതാക്കൾ കൊണ്ടുപോകുന്നത് ആർഎസ്എസ്സിന്റെ തൊഴുത്തിലേക്കാണ്.
അത് മനസ്സിലാക്കിയതുകൊണ്ടാണ് പല കോൺഗ്രസ് പ്രവർത്തകരും സിപിഐ എമ്മിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി വരുന്നതെന്നും ഇ പി പറഞ്ഞു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിക്കുന്ന ഇരുപത്തിയൊന്നോളം കുടുംബങ്ങളെ ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ വി സുമേഷ്, ഏരിയാ സെക്രട്ടറി എം വേലായുധൻ, ബി രാമചന്ദ്രൻ, എം അനിൽകുമാർ, എം എം മോഹനൻ, ബി ഷംസുദ്ദീൻ, ടി ലക്ഷ്മണൻ, വി എസ് മനോജ് എന്നിവർ സംസാരിച്ചു. മന്ത്രി ഇ പി ജയരാജന് സ്വീകരണവും നൽകി.
The post ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ അനുകൂല നിലപാടിൽ പ്രതിഷേധിച്ച്; കണ്ണൂർ ശ്രീകണ്ഠപുരത്ത് 21 കുടുംബങ്ങൾ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നു appeared first on News truth.


No comments:
Post a Comment