ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസില്‍ ജീവപര്യന്തം . രണ്ടു കൊലപാതകക്കേസുകളിലായി ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹരിയാന ഹിസാറിലെ വിചാരണ കോടതിയാണ് രാംപാലിനെ ശിക്ഷിച്ചത്.കേസില്‍ രാംപാലും മറ്റ് 28 പേരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ 11ന് കോടതി വിധിച്ചിരുന്നു.
ഹിസാറിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.ആര്‍ ചാലിയ ആണ് വിധി പറഞ്ഞത്. വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് രാംപാലിന്റെ അഭിഭാഷകന്‍ എ.പി സിംഗ് അറിയിച്ചു.കൊലപാതകവും അന്യായമായി തടവില്‍വച്ചു എന്നീ കുറ്റങ്ങളാണ് രാംപാലിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരുന്നത്. രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്ന് അനുയായികള്‍ വലിയ സംഘര്‍ഷവുമുണ്ടാക്കിയിരുന്നു.
The post ആള്‍ദൈവം രാംപാലിന് ജീവപര്യന്തം.. appeared first on FUTURELINE.
No comments:
Post a Comment