എനിക്ക് അമ്മയുടെ 5000 രൂപ വേണ്ടാ; ഞാൻ റിട്ടയർ ചെയ്യണമെന്നാണോ ‘അമ്മ’ ചിന്തിക്കുന്നത് ?! സംഘടനക്കെതിരെ തെളിവുകളുമായി ഷമ്മി തിലകൻ…. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

എനിക്ക് അമ്മയുടെ 5000 രൂപ വേണ്ടാ; ഞാൻ റിട്ടയർ ചെയ്യണമെന്നാണോ ‘അമ്മ’ ചിന്തിക്കുന്നത് ?! സംഘടനക്കെതിരെ തെളിവുകളുമായി ഷമ്മി തിലകൻ….

എനിക്ക് അമ്മയുടെ 5000 രൂപ വേണ്ടാ; ഞാൻ റിട്ടയർ ചെയ്യണമെന്നാണോ ‘അമ്മ’ ചിന്തിക്കുന്നത് ?! സംഘടനക്കെതിരെ തെളിവുകളുമായി ഷമ്മി തിലകൻ….

താരസംഘടന അമ്മക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ. വ്യക്തമായ തെളിവുകളുമായാണ് ഞാൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, എന്തിനാണ് സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയതെന്ന് അറിയാമെന്നും ഷമ്മി തിലകൻ പറഞ്ഞു.

“അമ്മ തനിക്ക് പ്രതിമാസം 5000 രൂപ വീതം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് എന്തിനെന്ന് അമ്മ വ്യക്തമാക്കണം. ഞാന്‍ സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത് ?! സിനിമ ഇല്ലാത്തതിനാലാകാം അസോസിയേഷന് റിട്ടയര്‍മെന്റ് സ്‌കീമായി ഈ തുക നല്‍കിയത്. കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അത് തിരിച്ചുനല്‍കുകയും എനിക്കതിന്റെ ആവശ്യമില്ലെന്ന് പറയുകയും ചെയ്തു. മുപ്പതുവര്‍ഷത്തോളമായി സിനിമയില്‍ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാന്‍. അമ്മയുടെ ഫൗണ്ടര്‍ മെമ്പറാണ്. അമ്മയ്ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ്. ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ റിട്ടയര്‍ ചെയ്യണമെന്ന രീതിയിലാണോ എനിക്ക് 5000 രൂപ നല്‍കിയത് ?! കൈനീട്ടമെന്നാണ് അതിന് നല്‍കിയിരിക്കുന്ന പേര്. വാസ്തവത്തില്‍ അത് റിട്ടയര്‍മെന്റ് സ്‌കീമാണ്.” – ഷമ്മി തിലകന്‍ പറഞ്ഞു.

മലയാള സിനിമയില്‍ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകളെയും ഷമ്മി തിലകന്‍ തള്ളി. ഇതിന് തെളിവുണ്ട്. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷാണ് പറഞ്ഞെന്ന് ഷമ്മി പറയുന്നു. സിനിമയില്‍ അവസരനിഷേധമോ ജോലിസാധ്യത ഇല്ലാതാക്കലോ ഇല്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അഡ്വാന്‍സ് വാങ്ങിയിരുന്നു. അത് എന്നെ കൊണ്ട് നിര്‍ബന്ധിച്ച്‌ തിരികെ കൊടുപ്പിച്ചു. മുകേഷായിരുന്നു ഇതില്‍ ഇടപെട്ടതെന്നും ഷമ്മി ആരോപിച്ചു.

Shammi Thilakan against AMMA

The post എനിക്ക് അമ്മയുടെ 5000 രൂപ വേണ്ടാ; ഞാൻ റിട്ടയർ ചെയ്യണമെന്നാണോ ‘അമ്മ’ ചിന്തിക്കുന്നത് ?! സംഘടനക്കെതിരെ തെളിവുകളുമായി ഷമ്മി തിലകൻ…. appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages