സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായ പ്രമുഖ അറബ് മാദ്ധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കണ്ടെത്താനായി കോണ്‍സുലേറ്ര് പരിശോധിക്കാനൊരുങ്ങുകയാണെന്ന് തുര്‍ക്കി വ്യക്തമാക്കി. ഖഷോഗിയെ കോണ്‍സുലേറ്റില്‍ സൗദി കൊല്ലപ്പെടുത്തിയെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തുര്‍ക്കി ഒരുങ്ങുന്നത്.
ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നും അദ്ദേഹം കൊല്ലപ്പെട്ടു എന്നുമുള്ള വാദങ്ങളെ പിന്തുണയ്ക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കമുള്ള തെളിവുകള്‍ തുര്‍ക്കിക്ക് ലഭിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സൗദിക്കെതിരെ സമ്മര്‍ദ്ദം ശക്തമാവുകയാണ്.
സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്മാന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് തുര്‍ക്കിയുടെ സഹായത്തോടെ സംയുക്ത സംഘത്തിന് രൂപം നല്‍കണമെന്ന സൗദിയുടെ ആവശ്യം തുര്‍ക്കി അംഗീകരിച്ചിരുന്നു.
The post പ്രമുഖ അറബ് മാദ്ധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കണ്ടെത്താനായി കോണ്‍സുലേറ്ര് പരിശോധിക്കാനൊരുങ്ങി തുര്‍ക്കി.. appeared first on FUTURELINE.
No comments:
Post a Comment