കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക്.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക്..

https://www.hubstore.in/

വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്‍പിച്ചതില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തമ്പാനൂര്‍ ഡിപ്പോയില്‍ നടത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളില്‍ സമരം തുടരുകയാണ്.

തിരുവനന്തപുരത്തെ ഉപരോധ സമരത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചു.

The post കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക്.. appeared first on FUTURELINE.

No comments:

Post a Comment

Pages