5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു; ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടെന്ന് ഓഡര്‍ ആയത്: രഹന ഫാത്തിമ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 23, 2018

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു; ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടെന്ന് ഓഡര്‍ ആയത്: രഹന ഫാത്തിമ

https://www.hubstore.in/

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ സ്ഥലംമാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്ന് രഹന ഫാത്തിമ. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമയെ കൊച്ചി ബോട്ടുജെട്ടി ശാഖയില്‍നിന്ന് രവിപുരം ശാഖയിലേക്കാണ് സ്ഥലം മാറ്റിയത്. അഞ്ച് വര്‍ഷം മുന്‍പ് തന്നെ വീടിനടുത്തേക്ക് സ്ഥലംമാറ്റാന്‍ ബിഎസ്എന്‍എലിന് അപേക്ഷ നല്‍കിയിരുന്നെന്നും ശബരിമല കയറിയതിന് ശേഷമാണ് പെട്ടെന്ന് നടപടിയുണ്ടായതെന്നും രഹന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രഹനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വാമി ശരണം

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ..

No comments:

Post a Comment

Pages