ബിജെപി സംസ്ഥാന പ്രസിഡൻറായി പിഎസ് ശ്രീധരൻപിള്ള സ്ഥാനമേറ്റതിൽ പിന്നെ ബിജെപിക്ക് കണ്ടകശനി. ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനുവും എൻഡിഎ വിട്ടു. മൂന്നുവർഷമായി തുടരുന്ന എൻഡിഎ ബന്ധമാണ് വിട്ടത്. ബിജെപി നേതൃത്വം നടത്തുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ വിട്ടതന്ന് ജാനു പറഞ്ഞു
അര്‍ഹിക്കുന്ന പ്രാധാന്യം മുന്നണിയില്‍ ലഭിച്ചില്ലെന്നും ചര്‍ച്ചക്ക് എന്‍ഡിഎ വന്നാല്‍ അപ്പോൾ സംസാരിക്കുമെന്നും ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷമാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്.
മറ്റുമുന്നണികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി നിരവധി തവണ സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. എല്‍ഡിഎഫും യുഡിഎഫും ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്നും ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി.
സികെ ജാനു അവഗണനയിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതോടെ കടുത്ത അവഗണന നേരിടുന്ന ബിഡിജെഎസ് അടക്കമുള്ളവർ എൻഡിഎയിൽ തുടരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞദിവസം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശബരിമല പ്രശ്നത്തിൽ അടക്കം സർക്കാരിനെയും പിണറായിയേയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പിണറായി സര്‍ക്കാറിനെതിരെ രണ്ടാം വിമോചന സമരമുണ്ടായാല്‍ ആളും അര്‍ഥവും ചോരയും നല്‍കി ശക്തമായി എസ്എന്‍ഡിപി എതിര്‍ക്കുമെന്നും. വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
ശ്രീധരൻ പിള്ളയുടെ കടന്നുവരവോടെ എൻഎസ്എസ് ബിജെപിയുമായി അടുത്തത് വെള്ളാപ്പള്ളിക്ക് അത്ര പിടിച്ചിട്ടില്ല. ബിഡിജെഎസ് എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നതിന്റെ സുചനായാണോ വെള്ളാപ്പള്ളിയുടെ മലക്കംമറിച്ചിലിന് പിന്നിലെന്നും കേരളം ഉറ്റുനോക്കുകയാണ്.
ഓരോ തെരഞ്ഞെടുപ്പിലും പല സ്ഥാനമാനങ്ങളും ബിഡിജെഎസിന് നൽകുമെന്നുപറഞ്ഞു പറ്റിക്കുകയാണ് ബിജെപി നേതൃത്വം ചെയ്തത്. ഒടുവിൽ തുഷാർ വെള്ളാപ്പള്ളിക്ക് എംപി സീറ്റ് വാഗ്ദാനം ചെയ്ത കഥയാണ് കേരളം കേട്ടത്. എന്നാൽ അവസാനം വി മുരളീധരന് നൽകുകയും ചെയ്തു.
The post ശ്രീധരൻപിള്ള സ്ഥാനമേറ്റതോടെ ബിജെപി പൂർണ തകർച്ചയിൽ; സികെ ജാനു എന്‍ഡിഎ വിട്ടു; ഇനി എൻഡിഎ വിടുന്നത് ബിഡിജെഎസോ.? appeared first on News truth.


No comments:
Post a Comment