വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ അനായാസ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസിനെ തുടക്കം മുതലെ തകര്‍ത്താണ് ഇന്ത്യ ജയം കൈപിടിയില്‍ ഒതുക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ, പുതിയ റെക്കോര്‍ഡുകളുമായി ചരിത്രം കുറിച്ചു.
നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറിയ യുവതാരം പൃത്വി ഷാ ക്രിക്കറ്റ് ലോകത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ്. കൂടാതെ, ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് എന്ന അപൂര്‍വ നേട്ടം ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് പേസര്‍ ഉമേഷ് യാദവ്. ഹൈദരാബാദില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ഉമേഷ് യാദവിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍താരം രണ്ടാം ഇന്നിങ്‌സില്‍ നാലുവിക്കറ്റുകളും വീഴ്ത്തി കളിയിലെ താരമാകുകയും ചെയ്തു.
എന്നാല്‍, വിരാട് കോഹ്‌ലിയുടെ സാന്നിധ്യമാണ് ഉമേഷിന്റെ വിക്കറ്റ് തിളക്കത്തിന് വഴിവെച്ചത്. വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സിലെ 46ാം ഓവര്‍ എറിയാന്‍ കോഹ്‌ലി ആദ്യം ഏല്‍പ്പിച്ചത് രവീന്ദ്ര ജഡേജയെ ആയിരുന്നു. ഒമ്പത് വിക്കറ്റിന് 127 റണ്‍സ് ആയിരുന്നു ഈ സമയം വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചിരുന്നത്. ഉമേഷിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ഒമ്പത് വിക്കറ്റ്. ജഡേജ വിക്കറ്റ് വീഴ്ത്തിയാല്‍ ഉമേഷിന് ചരിത്രനേട്ടത്തില്‍ എത്താന്‍ കഴിയില്ലെന്ന് കോഹ്‌ലി തിരിച്ചറിഞ്ഞതോടെ ജഡേജയുമായി സംസാരിച്ച് പന്ത് ഉമേഷിനെ ഏല്‍പ്പിക്കുകയായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ ഷാനോണ്‍ ഗബ്രിയേല്‍ പുറത്തായതോടെ ഉമേഷ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
വിന്‍ഡീസിനെതിരെയുള്ള 72 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. രണ്ട് ഇന്നിങ്‌സിലുമായി ഉമേഷ് യാദവ് പത്തുവിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 127 റണ്‍സിന് പുറത്തായി. നാലുപേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ഒപ്പണര്‍ ക്രെയിഗ് ബ്രാത്ത്‌വെയിറ്റ് ഉള്‍പ്പടെ മൂന്നുപേര്‍ പൂജ്യരായി ക്രീസ് വിട്ടു. രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ രണ്ടുവിക്കറ്റും നേടി. 38 റണ്‍സെടുത്ത ആംബ്രിസാണ് വിന്‍ഡീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര ഒക്ടോബര്‍ 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും.
Innings Break!
Windies all out for 127 in the second innings. @y_umesh registers his first 10-wkt haul in Tests.#TeamIndia require 72 runs to win the 2nd Test.
Chase coming up shortly #INDvWI pic.twitter.com/7YOu03pPoa
— BCCI (@BCCI) October 14, 2018



No comments:
Post a Comment