ആ വാക്കുകള്‍ ധോണി മറന്നോ? ഇനിയെങ്കിലും സ്വയം ഓര്‍ത്തെടുക്കണമെന്ന് ആരാധകര്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

ആ വാക്കുകള്‍ ധോണി മറന്നോ? ഇനിയെങ്കിലും സ്വയം ഓര്‍ത്തെടുക്കണമെന്ന് ആരാധകര്‍

ഫോമും ഫിറ്റ്‌നസും പ്രശ്‌നം അല്ലെങ്കില്‍ പ്രായം ക്രിക്കറ്റില്‍ ഒരു ഘടകമേ അല്ല. ടീമിന് നിങ്ങള്‍ ബാധ്യതയില്ലാ എങ്കില്‍ 40, 45 പ്രായമായാലും പ്രശ്‌നം അല്ല. ടീം സെലക്ഷനില്‍ പ്രായം വിഷയം അല്ല. വര്‍ഷങ്ങളായി അവര്‍ മൂവരും ഒരുമിച്ച് കളിക്കുന്നവരായിരുന്നിരിക്കും. പക്ഷേ ഫീല്‍ഡിങ്ങില്‍ അത് നമ്മളെ പ്രതികൂലമായി ബാധിക്കും. ഈ മൂന്ന് പേര്‍ മാത്രമല്ല, ഫീല്‍ഡിങ്ങില്‍ സ്ലോ ആയിട്ടുള്ള കളിക്കാര്‍ വേറെയുമുണ്ട്. കൃത്യമായി നോക്കിയാല്‍ രണ്ട് മൂന്ന് മികച്ച ഫീല്‍ഡര്‍മാര്‍ മാത്രമേ ടീമിലുള്ളു. കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ എം എസ് ധോണി പറഞ്ഞ വാക്കുകളാണ് ഇവ.

ടീമിന് ബാധ്യതയാവുന്നു എങ്കില്‍ ടീമില്‍ നിന്നും മാറി നില്‍ക്കണം എന്ന ധോണിയുടെ തന്നെ വാക്കുകള്‍ അദ്ദേഹത്തെ ആരെങ്കിലും ഇപ്പോഴൊന്ന് ഓര്‍മിപ്പിക്കണം എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഉന്നയിക്കുന്ന വാദം.

നാല് വിക്കറ്റ് കീപ്പര്‍മാരുടെ സെലക്ഷനെ ചൊല്ലിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. തന്റെ തന്നെ വാക്കുകള്‍ ഓര്‍മിച്ച് ടീമില്‍ നിന്നും പടിയിറങ്ങുകയല്ലേ ധോണി ചെയ്യേണ്ടത് എന്ന വാദം ഒരുഭാഗത്ത്. ധോനി പറഞ്ഞ ഫോര്‍മുലയാണ് ടീം സെലക്ഷന് പരിഗണിക്കുന്നത് എങ്കില്‍ ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നും തഴഞ്ഞ് റിഷഭ് പന്തിന് അവസരം നല്‍കുന്നത് എന്തിനെന്നാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

ഏഷ്യാ കപ്പില്‍ ധോണിയേക്കാള്‍ മികച്ച കളി പുറത്തെടുക്കാന്‍ ദിനേശ് കാര്‍ത്തിക്കിനായെന്നത് വ്യക്തമായിരിക്കെ എന്തുകൊണ്ട് കാര്‍ത്തിക്കിനെ തഴഞ്ഞ് ധോണിക്കും പന്തിനും അവസരം നല്‍കിയെന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യാ കപ്പില്‍ നാലാം സ്ഥാനത്തേക്ക് കയറ്റം കിട്ടിയിട്ടും ധോണിക്ക് തിളങ്ങാനായിരുന്നില്ല.

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹയ്ക്ക് ഇനി ടീമിലേക്ക് തിരിച്ചു വരിക എന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ജയത്തിന് പിന്നാലെ നിലവിലെ ഫോമിനാണ് ഊന്നല്‍ നല്‍കുന്നതെന്നാണ് കോച്ച് രവിശാസ്ത്രിയുടെ വാക്കുകള്‍. പന്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

എന്നാല്‍, വിക്കറ്റിന് പിന്നില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്ന പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമ്പോള്‍, അതേ കുറ്റത്തിന് ടീമില്‍ നിന്നും തഴയപ്പെട്ട് പാര്‍ഥീവ് പട്ടേലിലേക്കും വിരല്‍ചൂണ്ടപ്പെടുന്നുണ്ട്. പിഴവുകള്‍ നികത്താന്‍ പന്തിന് അവസരം നല്‍കുമ്പോഴും ധോണിയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടാതെ വരുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് അവസരം തഴയപ്പെടുന്നുവെന്നാണ് വിമര്‍ശനം.

 



https://www.hubstore.in/

No comments:

Post a Comment

Pages