അജിത്തിന് വേണ്ടി അന്ന് മമ്മൂട്ടി ശക്തമായ നിലപാടെടുത്തു; ഇന്ന് താരം എല്ലാവരുടെയും തല അജിത്തായി തിളങ്ങുന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 27, 2018

അജിത്തിന് വേണ്ടി അന്ന് മമ്മൂട്ടി ശക്തമായ നിലപാടെടുത്തു; ഇന്ന് താരം എല്ലാവരുടെയും തല അജിത്തായി തിളങ്ങുന്നു

https://www.hubstore.in/

പുതുമുഖ സംവിധായകര്‍ക്കും പുതുമുഖ താരങ്ങള്‍ക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ നല്‍കുന്ന പിന്തുണ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ ചെറിയ താരങ്ങളെ കൂടി കൈപിടിച്ചുയര്‍ത്താന്‍ മമ്മൂട്ടി മടിക്കാറില്ല. അതിനുദാഹരണമാണ് രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’.

മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്, അബ്ബാസ് എന്നീ മള്‍ട്ടിസ്റ്റാര്‍ അണിനിരന്ന ചിത്രമായിരുന്നു ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ ‘. ഐശ്വര്യ റായ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുന്നത്. പക്ഷേ, നായകന്‍ അജിത്ത് ആണെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.

അന്ന് തമിഴ് സിനിമയില്‍ അജിത്തിന്റെ സ്ഥാനം കുറച്ച് പിറകിലായിരുന്നു. അജിത്തിന്റെ നായികയാകാന്‍ കഴിയില്ലെന്ന് ഐശ്വര്യ തീര്‍പ്പ് പറഞ്ഞതോടെ അജിത്തിനെ ഒഴിവാക്കാം എന്നായിരുന്നു സംവിധായകനും നിര്‍മാതാവും തീരുമാനിച്ചത്. അജിത്തിനെ ഒഴിവാക്കുന്ന വിവരമറിഞ്ഞ മമ്മൂട്ടി സംവിധായകനോടും നിര്‍മ്മാതാവിനോടും വിയോജിച്ചു.

‘വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല’ എന്ന് ശക്തമായ ഭാഷയിലായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. ഇതേ തുടര്‍ന്ന്, കഥയില്‍ ചില അഴിച്ചുപണികള്‍ നടത്തി ഐശ്വര്യ റായ്ക്ക് പകരം തബുവിനെ അജിത്തിന് ജോഡിയാക്കുകയായിരുന്നു.

അതോടെ ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കണമെന്ന ഏറ്റവും അധികം ആഗ്രഹമുണ്ടായിരുന്ന അബ്ബാസിനെ ചിത്രത്തിലേക്ക് നടിയുടെ ജോഡിയായി കാസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് അജിത്തിനേക്കാള്‍ മാര്‍ക്കറ്റ് വാല്യു ഉള്ള നടനായിരുന്നു അബ്ബാസ്. അങ്ങനെയാണ് ഐശ്വര്യയുടെ നായകനായി അബ്ബാസിനേയും തബുവിന്റെ നായകനായി അജിത്തിനേയും സംവിധായകന്‍ തീരുമാനിച്ചത്.

No comments:

Post a Comment

Pages