ഞാന്‍ അധിക കാലം ജീവിച്ചിരിക്കില്ല; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 27, 2018

ഞാന്‍ അധിക കാലം ജീവിച്ചിരിക്കില്ല; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി

https://www.hubstore.in/

പൊതുവേദിയില്‍ വീണ്ടും പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മാണ്ഡ്യ ജില്ലയിലെ മാലവള്ളിയില്‍ നടന്ന പൊതുപരിപാടിയിയല്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇത്തവണ കര്‍ണാടക മുഖ്യന്‍ വിതുമ്പിയത്. മാണ്ഡ്യയിലെയും രാമനഗരയിലേയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുമാരസ്വാമി. താന്‍ എത്ര നാള്‍ ഇനി ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും ജനങ്ങളെ സേവിക്കണമെന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വികാരധീനനായി പറഞ്ഞു.

ഒരു പക്ഷേ ഞാന്‍ അധികകാലം ജീവിച്ചിരിക്കണമെന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ താന്‍ മരണത്തെ അതിജീവിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണ്. പക്ഷേ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളെ സേവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇസ്രായേലില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.

പണത്തിന് വേണ്ടിയല്ല താന്‍ മുഖ്യമന്ത്രി ആയതെന്ന് മാരവള്ളിയിലെ പ്രസംഗത്തിനിടെ കുമാരസ്വാമി പറഞ്ഞു.അസുഖം മൂലം കഴിഞ്ഞ ദിവസം താന്‍ ആശുപത്രിയില്‍ പോയിരുന്നു. പക്ഷെ എന്താണ് അസുഖമെന്ന് പറയുന്നില്ല. ജനങ്ങളെ വഞ്ചിക്കേണ്ട ഒരു ദിവസം വന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

സംസ്ഥാനത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട് അധികാരത്തിലെത്തിയത്. 2014ലുണ്ടായ മോദി തരംഗം രാജ്യത്ത് ഇനി ആവര്‍ത്തിക്കുമെന്ന് ആരും കരുതേണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എത്രകാലം പദവിയിലിരിക്കുമെന്നത് തന്നെ സംബന്ധിച്ച് ഒരു വിഷയമല്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഇസ്രായോല്‍ സന്ദര്‍ശനത്തിനിടെ കുമാരസ്വാമിക്ക് ഹൃദയാഘാതം വന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍പും അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നുവെന്നും ഇസ്രായേലില്‍ ചികിത്സ കഴിഞ്ഞായിരുന്നു അന്ന് മടങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് കുമാരസ്വാമി ചെയ്യുന്നതെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ തിരിച്ചടിച്ചു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച സ്ഥിതിയിലാണുള്ളതെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി. സ്വന്തം ആരോഗ്യകാര്യത്തില്‍ കൊടുക്കുന്ന ശ്രദ്ധയുടെ പകുതിയെങ്കിലും കുമാരസ്വാമി സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൊടുക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

No comments:

Post a Comment

Pages