കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. റിവ്യൂഹര്‍ജി നല്‍കുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. വിധി മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആകില്ല. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ഭരണഘടനാലംഘനമായി മാറും. സുപ്രീംകോടതിയുടെ വിധിയില്‍ തെറ്റില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരില്‍ പലരും വിളിച്ചു പറയുന്നതെന്നും കെമാല്‍ പാഷ കോട്ടയത്ത് പറഞ്ഞു
The post ശബരിമല വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരം തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട്; പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം; റിവ്യൂഹര്‍ജി നല്‍കുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കെമാല്‍ പാഷ appeared first on News truth.


No comments:
Post a Comment