ഒരു വിവാഹം കൂടി കഴിക്കണം; രണ്ട് വിവാഹം കഴിക്കുമെന്ന് ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്; പക്ഷേ ഭുവനേശ്വരി സമ്മതിച്ചാല്‍ മാത്രമേ ഞാന്‍ അത് ചെയ്യൂ: ശ്രീശാന്ത് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

ഒരു വിവാഹം കൂടി കഴിക്കണം; രണ്ട് വിവാഹം കഴിക്കുമെന്ന് ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്; പക്ഷേ ഭുവനേശ്വരി സമ്മതിച്ചാല്‍ മാത്രമേ ഞാന്‍ അത് ചെയ്യൂ: ശ്രീശാന്ത്


https://www.hubstore.in/

കരിയറിന്റെ തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്നു. പിന്നീട് ഉയരങ്ങളിലേക്കെത്തിയപ്പോള്‍ ശ്രീയേക്കാള്‍ ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ പിന്നാലെ വന്ന വിവാദങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് താരം. അവിടെയും താരത്തെ പിന്തുടര്‍ന്നുകൊണ്ട് അനവധി വിവാദങ്ങള്‍ എത്തിയിരുന്നു.

ഭാര്യയോടുള്ള പ്രണയം താരം പരിപാടിയില്‍ വെളിപ്പെടുത്തിയതിന് മുന്‍ കാമുകി രംഗത്തെത്തിയതാണ് പ്രധാനമായുണ്ടായ വിവാദം. അത് കെട്ടങ്ങും മുന്നേ താരം ബിഗ് ബോസില്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ഒരു രഹസ്യമാണ് താരത്തെ വീണ്ടും ആളുകളുടെ പരഹിഹാസത്തിന് പാത്രമാക്കിയത്.

അപ്രതീക്ഷിതമായ ട്വിസ്റ്റും രസകരമായ ടാസ്‌ക്കുകളുമൊക്കെയായാണ് ബിഗ് ബോസ് മുന്നേറുന്നത്. പ്രവചനാതീതമായ കാര്യങ്ങളാണ് പരിപാടിയില്‍ അരങ്ങേറാറുള്ളത്. മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷനില്‍ വന്നതിന് പിന്നാലെയായാണ് ശ്രീശാന്ത് സീക്രട്ട് റൂമിലേക്കെത്തിയത്. നേരത്തെ തന്നെ ഇവിടേക്കെത്തിയ അനൂപ് ജലോട്ടയ്ക്ക് ഇതോടെയാണ് സന്തോഷമായത്. ഇരുവരും പരിപാടിയില്‍ നിന്നും പുറത്തായെന്ന തരത്തിലാണ് മറ്റുള്ളവര്‍ കരുതിയത്. സീക്രട്ട് റൂമില്‍ നിന്നും ഇവര്‍ ബിഗ് ഹൗസിലേക്ക് തിരികെയെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീക്രട്ട് റൂമില്‍ നിന്നും ബിഗ് ഹൗസിലെ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിനിടയിലാണ് ശ്രീ രസകരമായൊരു കാര്യം പങ്കുവെച്ചത്.

ശിവാശിഷ്, കരന്‍വീര്‍ എന്നിവര്‍ക്കൊപ്പമുള്ള സമയത്താണ് ശ്രീ തന്റെ മനസ്സിലുള്ള ഐഡിയയെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. നേരത്തെയുള്ള സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

എന്നാല്‍ വീണ്ടും വിവാഹം കഴിക്കുന്നത് ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നും ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം താന്‍ കുടുംബത്തെയും മക്കളെയും വല്ലാതെ മിസ്സ് ചെയ്യുന്നതായും താരം പറഞ്ഞിരുന്നു. ശ്രീക്കൊപ്പം ഭുവനേശ്വരിയും പരിപാടിയിലേക്കെത്തിയിരുന്നു. സല്‍മാന്‍ ഖാനെ കണ്ട സന്തോഷവും ഭാര്യ പങ്കുവെച്ചിരുന്നു.

75-ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു. ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളതെന്നായിരുന്നു കരന്‍വിര്‍ പറഞ്ഞത്. അപ്പോഴാണ് തന്റെ കാര്യത്തെക്കുറിച്ച് ശ്രീയും വ്യക്തമാക്കിയത്. ആദ്യ വിവാഹം കഴിഞ്ഞുവെന്നും രണ്ടാം വിവാഹം പെന്‍ഡിങ്ങിലാണെന്നും 75 ആവുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞിരുന്നു.


No comments:

Post a Comment

Pages