ആർത്തവ സമയത്ത് അലന്‍സിയര്‍ വാതിൽ തള്ളി തുറന്ന് എന്റെ ബഡിൽ കിടന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

ആർത്തവ സമയത്ത് അലന്‍സിയര്‍ വാതിൽ തള്ളി തുറന്ന് എന്റെ ബഡിൽ കിടന്നു


https://www.hubstore.in/

നടൻ അലന്‍സിയറി ഗുരുതരമായ ലൈംഗീക ആരോപണം. യുവ നടിയുടെ ആർത്തവ സമയത്ത് ബലമായി മുറിയുടെ വാതിൽ
തുറന്ന് ബഡിൽ കിടന്നു. തന്റെ ബഡിൽ കയറി അലന്‍സിയറി കിടക്കുകയും കിടക്കുവാൻ കൂടെ നിർബന്ധിക്കുകയും ചെയ്തു.യുവ നടിയാണ്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്.മുമ്പ് ഫിലിം അവാർഡ് ചടങ്ങിൽ മോഹൻലാലിനേ വെടിവയ്ച്ച് ഭയപ്പെടുത്തുകയും മുഖ്യമന്ത്രി അടക്കം ഉള്ളവരെ ഞെട്ടിക്കുകയും ചെയ്ത നടനാണ്‌ ഇദ്ദേഹം. അന്നും ഇദ്ദേഹം മദ്യ ലഹരിയിൽ ആയിരുന്നു.മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ അലന്‍സിയറിനെതിരേയും മീ ടു കാംപെയ്‌നില്‍ വെളിപ്പെടുത്തല്‍. പേരു വെളിപ്പെടുത്താത്ത യുവനടി ശക്തമായ ആരോപണങ്ങളാണ് പ്രൊട്ടെസ്റ്റിംഗ് ഇന്ത്യഎന്ന വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

യുവതി പറയുന്നതിങ്ങനെ- അലന്‍സിയറുടെ മുഖംമൂടി എനിക്ക് വലിച്ചുകീറണം. തുടക്കക്കാരിയായതു കൊണ്ടാണ് പേരു വെളിപ്പെടുത്താതെ ഞാന്‍ എഴുതുന്നത്. അലന്‍സിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്.

അലൻസിയർക്ക് എപ്പോഴും മാറിടത്തിലേക്കാണ്‌ നോട്ടം. കൂടെ ഉള്ളപ്പോൾ മറ്റ് സ്ത്രീകളുടെ ശരീര വർണ്ണനയും രഹസ്യ ഭാഗങ്ങളേ കുറിച്ചുള്ള വർണ്ണനയുമാണ്‌ ഇയാൾ നടത്തുന്നത് എന്നും നടി പറയുന്നു. എന്തായാലും അലൻസിയർ ഇത്ര ചീപ്പാണെന്ന് ആരും വിചാരിച്ചില്ല. പല സ,മരങ്ങൾക്കും ഇറങ്ങിയ ഒരു പകൽ മാന്യനായ നടന്റെ മുഖം മൂടിയാണ്‌ അഴിയുന്നത്.തനിക്ക് പലതവണ അലന്‍സിയറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.

ആദ്യത്തെ സംഭവം നടക്കുമ്പോള്‍ ഞാനും സഹനടനും അയാളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്ക് ആയിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി. പക്ഷേ ആ സമയത്ത് എനിക്കൊന്നും ചെയ്യാനായില്ല. മിണ്ടാതെ അവിടെ ഇരിക്കാനേ കഴിഞ്ഞുള്ളൂ.. പീന്നീട് എന്റെ മുറിയിലേക്ക് കൂട്ടുകാരിയുമായെത്തിയ അയാള്‍ ഒരു അഭിനേതാവിന് തന്റെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരം തുടങ്ങി.


No comments:

Post a Comment

Pages