എസ്എഫ്ഐ കാര്യവട്ടം കാമ്പസിൽ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു; സ്ത്രീ വിരുദ്ധതയ്ക്കും അസമത്വത്തിനുമെതിരെ വിദ്യാർത്ഥി സമൂഹം പ്രതിരോധം തീർക്കുമെന്ന് സച്ചിൻ ദേവ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 15, 2018

എസ്എഫ്ഐ കാര്യവട്ടം കാമ്പസിൽ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു; സ്ത്രീ വിരുദ്ധതയ്ക്കും അസമത്വത്തിനുമെതിരെ വിദ്യാർത്ഥി സമൂഹം പ്രതിരോധം തീർക്കുമെന്ന് സച്ചിൻ ദേവ്

https://www.hubstore.in/


കേരളത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങളെ തകർക്കുവാനുള്ള ഏതു ശ്രമത്തെയും ചെറുത്തു തോൽപ്പിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് പറഞ്ഞു. ചില പ്രത്യേക ശക്തികൾ കേരളത്തെ പതിറ്റാണ്ടുകൾ പിറകിലേക്ക് വലിക്കുകയാണ്. ഈ ഘട്ടത്തിൽ ഉയർന്നുവരുന്ന സ്ത്രീ വിരുദ്ധതയ്ക്കും അസമത്വത്തിനുമെതിരെ വിദ്യാർത്ഥി സമൂഹം പ്രതിരോധങ്ങൾ തീർക്കുമെന്നും ക്യാമ്പസുകൾ മതേതരത്വത്തിന്റെയും, സമത്വത്തിന്റെയും, പുരോഗമന ആശയത്തിന്റെയും ഇടങ്ങളായി നിലകൊള്ളുമെന്നും സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു.

വർത്തമാനകാല ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ആർ എസും എസും സംഘപരിവാറും രാജ്യത്ത് നടത്തുന്ന ഭൂരിപക്ഷ വർഗീയതയെയും പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും നടത്തുന്ന ന്യൂനപക്ഷ വർഗീയതയെയും വിദ്യാർത്ഥി സമൂഹം ചെറുത്തു തോൽപ്പിക്കണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അഭിപ്രായപ്പെട്ടു.

എസ് എഫ് ഐ കേരള സർവകലാശാല കാമ്പസ് കമ്മിറ്റി കാര്യവട്ടം കാമ്പസിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ‘വർഗീയത തുലയട്ടെ മാനവികത പുലരട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി വർഗീയതയ്ക്കെതിരെ കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ തെരുവിന്റെ ഉദ്ഘാടനം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് നിർവഹിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ശിജിത് ശിവാസ്, ജില്ലാ പ്രസിഡന്റ് എം പ്രവീൺ എന്നിവർ സംസാരിച്ചു. രാജ്യത്ത് നടക്കുന്ന വർഗീയതയ്ക്കെതിരെ വിദ്യാർത്ഥികൾ വർഗീയവിരുദ്ധ പ്രതിജ്ഞ എടുത്തു. കാമ്പസ് ജോയിന്റ് സെക്രട്ടറി എസ് നജീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് എഫ് ഐ കാമ്പസ് പ്രസിഡന്റ് ജോൺ വില്യംസ് അദ്ധ്യക്ഷനായ വിദ്യാർത്ഥി സംഗമത്തിന് കാമ്പസ് സെക്രട്ടറി പി മനേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്റ്റാലിൻ നന്ദിയും പറഞ്ഞു.

The post എസ്എഫ്ഐ കാര്യവട്ടം കാമ്പസിൽ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു; സ്ത്രീ വിരുദ്ധതയ്ക്കും അസമത്വത്തിനുമെതിരെ വിദ്യാർത്ഥി സമൂഹം പ്രതിരോധം തീർക്കുമെന്ന് സച്ചിൻ ദേവ് appeared first on News truth.


No comments:

Post a Comment

Pages