” നീയീ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നു എങ്കിൽ നീ തന്നെ തന്ന രണ്ടാം ജന്മം വേണ്ടെന്നു വെച്ചേനെ മോളേ ഞാൻ “.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 12, 2018

” നീയീ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നു എങ്കിൽ നീ തന്നെ തന്ന രണ്ടാം ജന്മം വേണ്ടെന്നു വെച്ചേനെ മോളേ ഞാൻ “..

നന്ദ (ഭാഗം-13)
*****************

നന്ദയുടെ മറുപടി കേട്ട ആഘാതത്തിലായിരുന്നു എല്ലാവരും. കുറച്ച് സമയം കൂടി അവിടെ നിന്നിട്ട് നന്ദ നടന്നകന്നു.
പിന്നാലെ വേലായുധനും സുമിത്രയും അനന്തവും….

“എങ്കിലും നീ മേനോൻ സാറിനോട് പറഞ്ഞത് ഒട്ടും ശരിയായില്ല നന്ദേ ”

വീട്ടിലെത്തി രാത്രി അത്താഴം കഴിക്കുമ്പോൾ വേലായുധൻ നന്ദയോട് പറഞ്ഞു.

നന്ദ ഒന്നും മിണ്ടിയില്ല.

ദേവനുമായുള്ള തന്റെ വിവാഹം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

അതിന്റെ മുഖ്യ കാരണം ദേവൻ വഴി തന്റെ വീട്ടിലെത്തുന്ന സൗഭാഗ്യം തന്നെ ആണെന്നും നന്ദക്കറിയാം….

പിറ്റേന്ന് രാവിലെ നന്ദ ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറാകുകയായിരുന്നു.

” നന്ദേ”

“ഈ അമ്മയെന്തിനാ എപ്പോഴും എന്നെ വിളിച്ചോണ്ടിരിക്കുന്നെ”

എന്ന് പിറുപിറുത്തു കൊണ്ട് പുറത്തേക്കിറങ്ങിയ നന്ദ അവിടിരിക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി.

“ദത്തൻ സാർ ”

സുമിത്ര വാതിൽക്കൽ നിന്ന് ദത്തനോട് സംസാരിക്കുകയായിരുന്നു.

“സാറെന്താ ഇവിടെ ”

“നന്ദ ഹോസ്പിറ്റലിലേക്ക് പോവാൻ ഇറങ്ങാണെന്ന് അമ്മ പറഞ്ഞു ”

“അതല്ലല്ലോ ഞാൻ ചോദിച്ചത് ”
നന്ദ ഗൗരവം വിട്ടില്ല.

“ഞാൻ നന്ദയെ കാണാൻ വന്നതാ ”
ദത്തന്റെ ശബ്ദം അൽപം താണിരുന്നു.

” കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇപ്പോൾ ദേവനും നന്ദയുമായുള്ള വിവാഹത്തിന് ഞങ്ങൾക്കാർക്കും ഒരെതിർപ്പുമില്ല”….

” എന്തു പറ്റി ഇത്ര പെട്ടെന്ന് എതിർപ്പൊക്കൊ മാറാൻ…. ഞാൻ പഴയ നന്ദ തന്നെയാ… പലചരക്കു കടക്കാരൻ വേലായുധന്റെ മകൾ നന്ദ… നിങ്ങളുടെ സ്ഥാപനത്തിൽ ജോലിക്ക് വന്നവൾ “…

നന്ദ പരിഹസിചു.

“അതല്ലേ ഞാൻ പറഞ്ഞത്… പഴയതൊക്കെ നമുക്ക് മറക്കാം.. ”

“ഇങ്ങനൊരു ആക്‌സിഡന്റ് ഇല്ലായിരുന്നു എങ്കിൽ ദത്തൻ സർ ഇവിടെ വന്നു ഇങ്ങനെ പറയുമായിരുന്നോ? ”

ദത്തന്റെ തല അവൾക്കു മുൻപിൽ താണു.

“സാറിന്റെ അനിയനു ആക്‌സിഡന്റ് ആയത്കൊണ്ടും ആ സമയം ഞാൻ അവിടെ എത്തിയത് കൊണ്ടും അല്ലെ നിങ്ങൾക്കൊക്കെ ഈ മനംമാറ്റം ഉണ്ടായത്, അല്ലായിരുന്നു എങ്കിലോ???? ഇപ്പൊ ദേവേട്ടൻ നീതുവിന്റെ ഭർത്താവ് ആയിട്ടുണ്ടാകില്ലേ?? ”

നന്ദയുടെ ചോദ്യങ്ങൾക്കൊന്നും ദത്തനു ഉത്തരം ഉണ്ടായില്ല.

“അതു കൊണ്ട് ഇനി എനിക്കീ വിവാഹത്തിന് സമ്മതമല്ല സാർ”

“നീ എന്തൊക്കെയാ നന്ദേ ഈ പറയുന്നത്, ആരോടാ നീ ഈ പറയുന്നതതെന്ന് വല്ല ഓർമ്മയുണ്ടോ’?

ദത്തന് കൊടുക്കാൻ ഒരു ഗ്ലാസ് ചായയുമായി സുമിത്ര ഉമ്മറത്തേക്ക് വന്നു.

“സാരമില്ലമ്മേ നന്ദ പറഞ്ഞോട്ടെ.. അതൊക്കെ കേൾക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്….”

“ഞാനിറങ്ങാ അമ്മേ”‘:…

” ഈ ചായ കുടിച്ചില്ല…’ ”

ദത്തൻ സുമിത്രയുടെ കയ്യിൽ നിന്നും ചായ വാങ്ങി.

****************

ദേവന് ഹോസ്പിറ്റലിലായിട്ട് ഒരു മാസം കഴിഞ്ഞു.
അതിനിടെ പല തവണ ദത്തൻ നന്ദയുടെ വീട് കയറിയിറങ്ങി. പക്ഷേ നന്ദയുടെ തീരുമാനത്തിന് ഒരു മാറ്റവും വന്നില്ല.

” എങ്ങനെങ്കിലും കുറച്ച് പൈസ ഉണ്ടാക്കി എന്നെ എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയക്കോ”

രാവിലെ തന്നെ അളക നല്ല കലിപ്പിലാണ്.

“ഇവിടെ ഇപ്പോ നിനക്ക് സ്ത്രീധന ബാക്കി തരാൻ ഒരു നിവൃത്തിയുമില്ല അളകേ…. നീ ഇവിടെ തന്നെ സ്ഥിരമായി നിന്നോ “…

അളകയുടെ അതേ രീതിയിൽ സുമിത്രയും മറുപടി നൽകി.

” രാവിലെ തന്നെ തുടങ്ങിയോ….”

മുറ്റമടിച്ച് കഴിഞ്ഞ് നന്ദ അടുക്കള തിണ്ണയിലിരുന്ന് ഒരു കാലി ചായ കുടിക്കുകയായിരുന്നു.

“ഓ അവള് വലിയ പുണ്യവതി….. കയ്യിലും കഴുത്തിലും ആകെയുണ്ടായിരുന്ന പൊന്നിന്റെ തരി കൂടി ഊരി വിറ്റിട്ട് ഇരിക്കുന്നു… എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ..”

അളക സുമിത്ര യോടുള്ള ദേഷ്യം നന്ദയോട് തീർത്തു.

”ഊരി കൊടുത്തിട്ടുണ്ടേൽ കണക്കായി പോയി… അതെനിക്ക് അച്ചനുണ്ടാക്കി തന്നതാ… അല്ലാതെ ചേച്ചിയല്ല “..

” അച്ചനുണ്ടാക്കി തന്നത് ഊരിവിക്കാൻ നിനക്കാരാ അധികാരം തന്നെ ”

“അയ്യs… കെട്ടിക്കുന്ന സമയം ചേച്ചിക്കും തന്നാരുന്നല്ലോ പത്ത് പതിനഞ്ച് പവൻ…. എന്നിട്ടതൊക്കെ എവിടെ ?? ഓ… ഞാനത് മറന്നു…. അതൊക്കെ സുരേട്ടൻ ലോക്കറിൽ വെച്ചിരിക്കുവാ അല്ലേ ”

“എടീ… എടീ.. എന്റെ കെട്ട്യോനെ പറഞ്ഞാലുണ്ടല്ലോ”…

അളക നന്ദയെ തല്ലാൻ കൈ ഓങ്ങി.

“ഒന്ന് നിർത്തോ രണ്ടാളും… രാവിലെ തന്നെ ചെവി തല കേൾപ്പിക്കില്ല”..

വേലായുധന്റെ ശബ്ദം കേട്ടപ്പോൾ രണ്ടാളും അടങ്ങി.

” അച്ചാ ഞാൻ പറഞ്ഞ കാര്യം “…

അനന്തു ആണ്. അവനൊരു ബൈക്ക് വാങ്ങിക്കാൻ അച്ചന്റെ പുറകെ കൂട്ടിയിട്ടു മാസം രണ്ടായി.

“അതൊന്നും നടക്കില്ല മോനേ…
“പുര കത്തുമ്പോൾ വാഴ വെട്ടാൻ നടക്കുവാ ചെക്കൻ ”

വേലായുധൻ പിറുപിറുത്തു കൊണ്ട് ഇറങ്ങി പോയി.

*****************

“നീ ഇവിടെ കാവലിരുന്നിട്ട് ഒരു കാര്യവും ഇല്ല അനന്തു… കുറച്ചു പൈസ കയ്യിലുണ്ടെങ്കിൽ സുരേന്ദ്രനെ വിളിച്ചു അളകയെ പറഞ്ഞയക്കുമായിരു പറഞ്ഞയക്കുമായിരുന്നു ….. അല്ലാതെ അവളെത്ര നാളെന്ന് വെച്ചാ ഇങ്ങനെ”…

അയാൾ വേവലാതി പെട്ടു.

“അച്ഛൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ.. പണം കായ്ക്കുന്ന മരം അല്ലെ നമ്മുടെ മുന്നിൽ ഉള്ളെ ” ..

വേലായുധനു അനന്തു പറഞ്ഞത് മനസ്സിലായില്ല.

“അച്ഛാ ദേവൻ സറിന്റെ കാര്യമാ ഞാൻ പറഞ്ഞത്.

“അതെങ്ങനെയാടാ ദേവൻ ഹോസ്പിറ്റലിൽ അല്ലെ ”

“നമുക്കാ ദത്തൻ സാറിനോട് ചോദിച്ചു നോക്കാം ”

“അതൊക്കെ മോശമല്ലേ മോനെ… അവർ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും “..

“എന്ത് വിചാരിക്കാൻ…. ഇപ്പൊ ഈ വിവാഹം നടക്കണമെന്നതു അവരുടെ ആവശ്യമാ… അപ്പൊ നമ്മൾ ചോദിക്കുന്നതെന്തും അവർ തരും “…

“പക്ഷെ മോനെ നന്ദ “..

“ചേച്ചിയെ നമുക്ക് എല്ലാവർക്കും കൂടി സമ്മതിപ്പിക്കാ.. ”

“എന്തായാലും ഞാൻ ഒന്നു ആലോചിക്കട്ടെ “..

*******************

അന്ന് മുഴുവൻ അയാൾ അനന്തു പറഞ്ഞത് തന്നെ ആയിരുന്നു ചിന്തിച്ചത്

സുമിത്രയോടും അളകയോടും പറഞ്ഞപ്പോൾ അവർക്കും അനന്തുവിന്റെ അതേ അഭിപ്രായമായിരുന്നു….
ഒടുവിൽ അവൻ പറഞ്ഞത് പോലെ ചെയ്യാം എന്ന് വേലായുധൻ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ വേലായുധനും അനന്തുവും പുത്തൻപുരയ്ക്കലേക്ക് പുറപ്പെട്ടു.., നന്ദ അറിയാതെ.

” നന്ദേച്ചിക്ക് കല്യാണത്തിന് സമ്മതമാണ് സാർ.. പക്ഷേ പേച്ചിക്ക് കുറച്ച് ഡിമാന്റ്സ് ഉണ്ട്”

മേനോന്റെയും ദത്തന്റെയും മുൻപിൽ അനന്തു ആയിരുന്നു സംസാരിച്ചത്.

” നന്ദക്ക് വേണ്ടി എന്തിനും ഞങ്ങൾക്ക് സമ്മതമാണ് മോനേ”…

ദേവകി ആയിരുന്നു പറഞ്ഞത്. ഒറ്റ കാഴ്ച്ചയിൽ തന്നെ ദേവകിക്ക് നന്ദയെ ഒരുപാടിഷ്ടമായിരുന്നു.

“ഞങ്ങൾക്ക് കുറച്ച് പൈസ വേണം.. പിന്നെ അച്ചന്റെ ഇപ്പോഴുള്ള കടമാറ്റി ടൗണിലെവിടെയെങ്കിലും ഒരു മാർജിൻ ഫ്രീ ഷോപ്പ് തുടങ്ങിയാലോ എന്നാലോചന ഉണ്ട്… അതിനും; ”

ബാക്കി പറയാതെ അനന്തു നിർത്തി.

“അതൊക്കെ നമുക്ക് ശരിയാക്കാം..
പിന്നെ വിവാഹത്തിന് മുൻപ് പുതിയ വീട്ടിലേക്ക് നിങ്ങൾ താമസം മാറണം”

” പുതിയ വീടോ ”

അച്ഛനും മകനും ഒരേ സ്വരത്തിൽ ചോദിച്ചു.

” ഉം… ടൗണിൽ കണ്ണായ സ്ഥലത്ത് നന്ദയുടെ പേരിൽ ഒരു വീട് വാങ്ങിച്ചു തരും നിങ്ങൾ ഇനി മുതൽ അവിടെ താമസിച്ചാൽ മതി.”

മേനോൻ പറഞ്ഞു.

“എന്തൊക്കെയാ അച്ചാ ഞാനീ കേൾക്കുന്നെ… ഇത്രമാത്രം കഷ്ടപ്പെട്ട് കെട്ടി കൊണ്ടുവരാൻ മാത്രം അവളാരാ.. എന്താ അവൾക്കുള്ളത് ”

അത്രയും നേരം മിണ്ടാതിരുന്ന ലേഖ സഹികെട്ടു ചോദിച്ചു.

” അവളുടെ മനസ്സിൽ ഒരു കടലോളം സ്നേഹവും ആകാശത്തോളം നന്മയുണ്ട്…….. എന്റെ മകന് അത് മതി”.

“ഇവർക്കീ വാരികോരി കൊടുക്കുന്നതൊക്കെ എന്റെ മോനും കൂടി അവകാശപ്പെട്ടതാ.. ഞാൻ സമ്മതിക്കില്ല ഇതിന് “.

” നിന്റെ സമ്മതം ആർക്ക് വേണം അതിന്… കേറി പോടീ അകത്ത് ‘

ദത്തന്റെ ശബ്ദം ഉയർന്നു.
ലേഖ ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി.

വിസ്തരിച്ച് നടന്ന് പുത്തൻപുരയ്ക്കൽ മുഴുവൻ ചുറ്റി കണ്ട് ചായയും കുടിച്ചാണ് രണ്ടാളും മടങ്ങിപ്പോയത്.

നന്ദ വിവാഹത്തിന് സമ്മതിക്കും വരെ ഈ കാര്യങ്ങളൊന്നും അറിയരുതെന്ന് വേലായുധൻ സുമിത്രയെയും അളകയേയും ചട്ടം കെട്ടി.

വീട്ടിൽ വിവാഹത്തിനുള്ള സമ്മർദ്ദം ഏറി വരുന്നത് നന്ദക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഒരുവേള അളക അവളെ പിരാകുന്നതിൽ വരെ എത്തി കാര്യങ്ങൾ.

*******************

ദേവൻ ഡിസ്ചാർജായി നേരെ നന്ദയുടെ വീട്ടിലേക്കാണ് പോയത്. ആക്സിഡൻറായതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും ദത്തൻ അവനെ അറിയിച്ചിരുന്നു.

ദേവൻ വന്നതറിഞ്ഞ് നന്ദ റൂമിന് വെളിയിലേക്ക് വന്നില്ല.
ഒടുവിൽ ദേവൻ അവളുടെ റൂമിൽ കയറി.
ജനാലയ്ക്ക് അഭിമുഖമായി ദേവന് പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു നന്ദ.
ദേവൻ ശബ്ദം ഉണ്ടാക്കാതെ പുറകിലൂടെ പോയി നന്ദയെ വട്ടം പിടിച്ചു.
പെട്ടെന്നുള്ള ആ പിടിയിൽ നന്ദ ഞെട്ടി പോയി.

ദേവൻ അവളെ അവനഭിമുഖമായി തിരിച്ച് നിർത്തി.

“നീയെന്താ മോളേ ഞാൻ വന്നതറിഞ്ഞ് പുറത്തേക്ക് വരാത്തത് “…

നന്ദ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

” ഇങ്ങോട്ട് നോക്ക്…
ദേവൻ അവളുടെ താടി പിടിച്ചുയർത്തി.

“നിനക്ക് കാണണ്ടേ നിന്റെ ദേവേട്ടനെ.. ”

”ഉം ”

നന്ദ മൂളി.

” നീയീ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നു എങ്കിൽ നീ തന്നെ തന്ന രണ്ടാം ജന്മം വേണ്ടെന്നു വെച്ചേനെ മോളേ ഞാൻ “..

നന്ദ പെട്ടെന്ന് അവളുടെ കൈ കൊണ്ട് അവന്റെ വായ പൊത്തി.

“എത്രയും പെട്ടെന്ന് നമ്മുടെ വിവാഹം നടത്തണം…. എനിക്കിനി നീയില്ലാതെ ഒരു നിമിഷം പോലും വയ്യ “..

ദേവൻ അവളെ കെട്ടി പിടിച്ചു. അവരുടെ ചുണ്ടുകൾ പരസ്പരം പുണരാൻ മൽസരിച്ചു.

“നിനക്ക് വിവാഹത്തിന് സമ്മതമല്ലേ നന്ദൂട്ടാ”….

” ഉം ”

നന്ദ കുറുകി.

അവൻ വീണ്ടും അവളെ ശക്തിയായി ചേർത്തുനിർത്തി.

(തുടരും)

Written by Shivanya Abhilash
ഈ തുടർക്കഥയുടെ ബാക്കി ഭാഗം നാളെ രാത്രി 8 മണിക്ക്..



https://www.hubstore.in/

No comments:

Post a Comment

Pages