ഇ വാർത്ത | evartha
യു.എ.ഇയിൽ സമഗ്രമായ രീതിയിലുള്ള വിസ പരിഷ്കരണം ഞായറാഴ്ച മുതൽ

ജോലി അന്വേഷണത്തിനും മറ്റും എത്തിയവർ യു.എ.ഇയിൽ നിന്ന് എക്സിറ്റായി പുതിയ വീസയിൽ രാജ്യത്തേക്ക് വരേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വലിയ തോതിലുള്ള പ്രയാസങ്ങളും ഇതു മൂലം ഉദ്യോഗാർഥികൾ അനുഭവിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ വിനോദ സഞ്ചാരികൾക്കും സമാനസ്വഭാവത്തിൽ രണ്ടു തവണ വീസ മാറാൻ സാധിക്കും. ടൂറിസം മേഖലക്ക് ഇതു മികച്ച ഉണർവായി മാറുമെന്നാണ് പ്രതീക്ഷ.
വിധവകൾ, വിവാഹ മോചിതർ, അവരുടെ മക്കൾ എന്നിവർക്ക് വിസ കാലാവധി സ്പോൺസറില്ലാതെ തന്നെ ഒരു വർഷത്തേക്ക് നീട്ടി നൽകാനുള്ള യു.എ.ഇ തീരുമാനം ഉടൻ നടപ്പാക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment