പ്രളയത്തിൽ തകർന്ന കേരളത്തെ പുനസൃഷ്ടിക്കാന്‍ സഹായഹസ്തം നീട്ടിയ മാധ്യമപ്രവര്‍ത്തകക്കും നിലയ്ക്കലില്‍ സംഘപരിവാർ ആക്രമിച്ചു. ശബരിമല യുവതി പ്രവേശനവിരുദ്ധ സമരത്തിന്റെ പേരില്‍ ആർഎസ്എസ്-ബിജെപി അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ക്യാമറയും ഡിഎസ്എന്‍ജിയും ഉള്‍പ്പെടെ മാധ്യമങ്ങളുടെ വാഹനങ്ങളും ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറ് മണിക്കൂര്‍ നീണ്ട് നിന്ന ലൈവത്തോണ്‍ എന്ന ഷോയിലൂടെ പത്തു കോടിയില്‍ അധികം രൂപയാണ് ദേശീയ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി സമാഹരിച്ചത്. ഈ പരിപാടിക്ക് നേതൃത്വം നല്‍കിയവരില്‍ മുന്നിട്ടുനിന്ന സ്‌നേഹ മേരി കോശിയും ഇന്നലെ നിലയ്ക്കലില്‍ ആക്രമിക്കപ്പെട്ടു.
ഇന്നലെ രാവിലെ മുതല്‍ നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചാനലുകളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ പൊലീസ് വാഹനത്തിന് നേരെ വരെ ആക്രമണമുണ്ടായി. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മാധ്യമ പ്രവർത്തക ആണ് …തച്ചു തകർക്കുന്നു സംഘി ഭീകരർ …ഈ കാവി ഭീകരത ഒക്കെ വിശ്വാസം സംരക്ഷിക്കാൻ ആണല്ലോ എന്നോർക്കുമ്പോ ആണ് ആശ്വാസം ….
Posted by WE Love CPI[M] on Wednesday, October 17, 2018
The post പ്രളയത്തിൽപ്പെട്ട കേരളത്തെ സഹായിക്കാൻ NDTV യിൽ 6 മണിക്കൂർ നീണ്ടുനിന്ന ലൈവ് പ്രോഗ്രാം സംഘടിപ്പിച്ച്; 10 കോടി സമാഹരിച്ച് നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്കും; നിലയ്ക്കലില്‍ സംഘപരിവാർ പ്രവർത്തകരുടെ ക്രൂര മര്‍ദനം appeared first on News truth.


No comments:
Post a Comment