പത്തനംതിട്ട: ശബരിമലയില്‍ ഇപ്പോഴുള്ളത് അപകടകരമായ അവസ്ഥയാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ”ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തുടര്‍ന്നു പോകണമെന്നാണ് എന്റെ അഭ്യര്‍ഥന. കലാപത്തോട് യോജിക്കുന്നില്ല. വിശ്വാസികളാരും ഇത്തരത്തില്‍ പ്രതികരിക്കില്ല. പുറത്തുനിന്നുള്ളവരാകും ഇതിനു പിന്നിൽ എന്ന് അദ്ദേഹം പ്രതിരികച്ചു.

സുപ്രീംകോടതി നിയമത്തെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. പാരമ്പര്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ചിന്തിക്കാറില്ല. വിശ്വാസികളില്‍ കൂടുതല്‍ പേരും പഴയ ആചാരങ്ങള്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.”-കണ്ഠര് രാജീവര് പറഞ്ഞു.
ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് സ്ഥലത്ത് അക്രമങ്ങൾ അഴിച്ചു വിട്ടത് ഇന്നലെ മാധ്യമ പ്രവർത്തകരുടെ അടക്കം വാഹനങ്ങൾ തല്ലിതകർത്ത്. റിപ്പബ്ലിക് ടിവി ന്യൂസ് 18 എന്നി ചാനലുകളുടെ വാഹനങ്ങൾ അടക്കം ഇവർ അടിച്ചു തകർത്തിരുന്നു. ഏഷ്യാനെറ്റ് കെെരളി റിപ്പോർട്ടർ അടക്കമുള്ള ചാനലുകളിലെ മാധ്യമ പ്രവർത്തകർക്കും പരിക്ക് പറ്റിയിരുന്നു
The post വിശ്വാസികളാരും ഇത്തരത്തില്‍ പ്രതികരിക്കില്ല; സംഘപരിവാറിനെതിരെ തന്ത്രി കണ്ഠര് രാജീവര് appeared first on News truth.


No comments:
Post a Comment