അമ്മയിൽ വിയോജിപ്പ് ശക്തം – മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

അമ്മയിൽ വിയോജിപ്പ് ശക്തം – മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നു

അമ്മയിൽ വിയോജിപ്പ് ശക്തം – മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നു.

വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അമ്മയുടെ പ്രസിഡണ്ട് സ്ഥാനം മോഹൻലാൽ ഒഴിയുന്നതായി സൂചന. പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്ക് ശേഷം സ്ഥാനം ഒഴിയുമെന്ന സൂചന മോഹന്‍ലാല്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയിലെ വനിതാ സംഘടനയായ ഡബ്ലു സി സി നടത്തിയ വാര്‍ത്താസമ്മേളനമാണ് അമ്മയ്ക്കുള്ളില്‍ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഡബ്ലു സി സി അമ്മക്കെതിരെ ഉന്നയിച്ച രൂക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായ സംഘടനാ വക്താവ് എന്ന പേരില്‍ ട്രഷറര്‍ ആയ ജഗദീഷ് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

കുറ്റവാളി എന്ന് വിധിക്കും വരെ ഒരാള്‍ നിരപരാധിയാണെന്ന പരാമര്‍ശങ്ങളുമായി ദിലീപിനെ തള്ളാതെയുള്ള ഒരു പ്രതികരണമായിരുന്നു ഇത്. എന്നാല്‍ ഇതിനു ശേഷം സംഘടന സെക്രട്ടറി സിദ്ദീഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷിന്റെ ഈ പത്രക്കുറിപ്പിനെ തള്ളുകയാണുണ്ടായത്. ജഗദീഷിനെ ഔദ്യോഗിക വക്താവായി നിയമിച്ചിട്ടില്ലെന്നാണ് സിദ്ദിഖ് അടക്കമുള്ളവരുടെ നിലപാട്. ഇനി അമ്മയ്ക്ക് ഔദ്യോഗികമായി എന്തെങ്കിലും അറിയിക്കണമെങ്കില്‍ പ്രസിഡന്റ് മോഹന്‍ ലാല്‍ നേരിട്ട് അറിയിച്ചാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

mohanlal to resign from president post of amma association

The post അമ്മയിൽ വിയോജിപ്പ് ശക്തം – മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നു appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages