തനിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് ഡല്‍ഹി പാട്യാലഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് അക്ബര്‍ കേസ് നല്‍കിയത്.
തനിക്കെതിരേ പ്രിയാ രമണി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ അക്ബര്‍ വ്യക്തമാക്കിയിട്ടുള്ളത്. മാനനഷ്ടത്തിനുള്ള 499-ാം വകുപ്പ് രണ്ടു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന മറ്റു വകുപ്പുകള്‍കൂടി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാതി.
The post മീ ടൂ ക്യാമ്പയിന്: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അക്ബര്‍ നല്കിയ മാനഷ്ടക്കേസ് വ്യാഴാഴ്ച പരിഗണിക്കും.. appeared first on FUTURELINE.
No comments:
Post a Comment