ഇതര ജാതിയില്‍പ്പെട്ട കാമുകനൊപ്പം മകള്‍ ഇറങ്ങിപ്പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്നാട്ടിലെ പൊളളാച്ചിയിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയാണ് സഹപാഠിയായ യുവാവിനൊപ്പം വീടുവിട്ട് പോയത്. മകളോട് പലവട്ടം വീട്ടുകാര്‍ പ്രണയബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ഇത് സാധ്യമല്ലെന്ന നിലപാടില്‍ മകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതരജാതിയിലുള്ള യുവാവുമായുള്ള വിവാഹം മാതാപിതാക്കള്‍ നടത്തിത്തരില്ലെന്ന് വ്യക്തമായപ്പോഴാണ് യുവതി വീടുവിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച് മരിക്കാന്‍ പോവുകയാണെന്ന കാര്യം ഇന്നലെ രാത്രി യുവതിയുടെ അമ്മ ബന്ധുവായ മറ്റൊരു സ്ത്രീയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍, ബന്ധുക്കള്‍ ഇവരുടെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒളിച്ചോടിപോയ മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതിനാല്‍ മാതാപിതാക്കളുടെ മരണ വാര്‍ത്ത മകളെ അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
The post മകള്‍ കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി…!! appeared first on FUTURELINE.
No comments:
Post a Comment