കൊച്ചി: അലന്‍സിയറിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ ആഷിക്ക് അബു. അയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിക്ക് അബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത്.
നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍ എന്നും ആഷിക് അബു പറഞ്ഞു. ദിവ്യക്ക് അഭിവാദ്യങ്ങള്‍ളും ആഷിക് ഫെയ്‌സ്ബുക്കിലൂടെ നേര്‍ന്നു.
ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യ പെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങള്‍
The post സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍; അലന്‍സിയറിനെ ഓര്‍ത്ത് ലജ്ജിക്കുന്നെന്ന്; ആഷിക്ക് അബു appeared first on News truth.


No comments:
Post a Comment