പമ്പയിലേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീകളേ നിലക്കലിൽ തടഞ്ഞു, ഒരിഞ്ച് മുന്നോട്ട് വിടില്ലെന്ന് സ്ത്രീകളുടെ കാവൽ സേന, സർക്കാരിനായില്ലേൽ വിധി ഞങ്ങൾ മാറ്റിമറിക്കാമെന്ന് സമരക്കാരായ സ്ത്രീകൾ, ഒരു വിധിയും ഇവിടെ വിലപോകില്ലെന്നും - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

പമ്പയിലേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീകളേ നിലക്കലിൽ തടഞ്ഞു, ഒരിഞ്ച് മുന്നോട്ട് വിടില്ലെന്ന് സ്ത്രീകളുടെ കാവൽ സേന, സർക്കാരിനായില്ലേൽ വിധി ഞങ്ങൾ മാറ്റിമറിക്കാമെന്ന് സമരക്കാരായ സ്ത്രീകൾ, ഒരു വിധിയും ഇവിടെ വിലപോകില്ലെന്നും


https://www.hubstore.in/

യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം ആദ്യമായി ശബരിമല നട നാളെ തുറക്കാനിരിക്കെ നിലയ്ക്കലില്‍ പ്രതിഷേധം കടുപ്പിച്ച് വിശ്വാസികള്‍. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ നിലയ്ക്കലില്‍ തടയുന്ന കാഴ്ചയാണ് അവിടെ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

പമ്പ വരെ പോകണമെന്ന ആവശ്യവുമായെത്തിയ ‘ടൈംസ് നൗ’ ചാനലിന്റെ പ്രതിനിധിക്ക് ഉള്‍പ്പെടെയാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ പമ്പവരെ മാത്രമേ ഇവര്‍ പോകൂ എന്ന് എന്താണ് ഉറപ്പെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. ഇന്നലെ തെലങ്കാനയില്‍ നിന്ന് എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമാണ് ഉണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ വട്ടം ചേര്‍ന്ന് ഇവരുടെ വാഹനം തടയുകയായിരുന്നു.

രണ്ടു ദിവസം മുന്‍പ് ഒരു വനിതാ മാധ്യമപ്രവര്‍ത്തക ഇത്തരത്തില്‍ അതിക്രമിച്ച കയറാന്‍ ശ്രമിച്ചുവെന്നും അതിനാലാണ് വിശ്വാസികള്‍ രോഷാകുലരാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഹൈക്കോടതി വിധിപ്രകാരം നട അടച്ചിരിക്കുന്ന ഈ സമയത്ത് അവിടേയ്ക്ക് ഒരു ഭക്തരെയും കടത്തി വിടില്ല. നാളെ നട തുറന്ന ശേഷം ഇത്തരത്തില്‍ യുവതികള്‍ ആരെങ്കിലും എത്തിയാല്‍ നെഞ്ചുവിരിച്ച് അവിടെ കിടക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.


No comments:

Post a Comment

Pages